X

കണ്ണൂരില്‍ അഫ്സ്പ നടപ്പിലാക്കണമെന്ന് കുമ്മനം രാജശേഖരന്‍

ബിജുവിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നു ആര്‍ എസ് എസ്

കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍ എസ് എസ് നേതാവ് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം കണ്ണൂരില്‍ നടപ്പിലാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം എടുത്ത സമാധാന നടപടികളെ സിപിഎം ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുകയാണെന്നും ക്രിമിനലുകളുടെ തേര്‍വാഴ്ച തടയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കിലെന്നും കുമ്മനം പറഞ്ഞു.

ബിജുവിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നു ആര്‍ എസ് എസ് ആവശ്യപ്പെട്ടു. സംസ്ഥാന പോലീസില്‍ വിശ്വാസമില്ല എന്നും ആര്‍ എസ് എസ് പറഞ്ഞു. ഇന്നലെയാണ് പയ്യന്നൂര്‍ കക്കംപാറ സ്വദേശി ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹക് ബിജു വെട്ടേറ്റ് മരിച്ചത്. പയ്യന്നൂര്‍ ധന്‍രാജ് വധ കേസിലെ പ്രതിയാണ് ബിജു.

ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു.

This post was last modified on May 13, 2017 7:17 am