X

ജെയ്പൂരില്‍ ദുരഭിമാനക്കൊല; മലയാളി എഞ്ചിനീയറെ വെടിവെച്ചുകൊന്നു

ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വന്ന അച്ഛന്റെയും അമ്മയുടെയും കൂടെ എത്തിയ നാല് പേരാണ് കൊല നടത്തിയത്

രാജസ്ഥാനിലെ ജെയ്പൂരില്‍ ഭാര്യയുടെ ബന്ധുക്കള്‍ വീടിലെത്തി യുവാവിനെ കിടപ്പുമുറിയില്‍ വെച്ച് വെടിവെച്ചു കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അമിത് നായരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇത് ദുരഭിമാനക്കൊലയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വീട്ടില്‍ വെച്ച് അമിതിനെ വെടിവെച്ച സംഘം ഭാര്യ മമത ചൌധരിയെ ബലമായി പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. തുടര്‍ന്ന് തോക്ക് ചൂണ്ടി അക്രമികള്‍ രക്ഷപ്പെട്ടു.

ഗര്‍ഭിണിയായ മമത ചൌധരിയെ കാണാന്‍ വന്ന അച്ഛന്റെയും അമ്മയുടെയും കൂടെ എത്തിയ നാല് പേരാണ് വെടിവെപ്പ് നടത്തിയത്. പോലീസ് മമതയുടെ സഹോദരനെ അറസ്റ്റ് ചെയ്തു.

This post was last modified on May 18, 2017 7:26 am