X

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; ഇടതു കൈ വെട്ടിമാറ്റി; ശരീരത്തില്‍ നാല്‍പ്പതോളം വെട്ടുകള്‍

ബിജെപിയുടെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആരംഭിച്ചു

തിരുവനന്തപുരത്ത് ആര്‍എസ്എസ് ശാഖാ കാര്യവാഹകിനെ ആക്രമികള്‍ വെട്ടിക്കൊന്നു. ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ രാജേഷിനെയാണ് ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ സംഘം കൊലപ്പെടുത്തിയത്. പതിനഞ്ചോളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇയാളുടെ ഇടതുകൈ പൂര്‍ണ്ണമായും വെട്ടിമാറ്റപ്പെട്ടതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടിയായിരുന്നു സംഭവം.

കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ എസ് സുരേഷ് ആരോപിച്ചു. അതേ സമയം സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നും സിപിഎം പറയുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നു.

പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ഏറെക്കുറേ പൂര്‍ണ്ണമാണ്.

This post was last modified on July 30, 2017 8:57 am

Related Post
Leave a Comment