X

ഡോ. വി.സി ഹാരിസിനെ എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി

പ്രതികാരനടപടിയായിട്ടാണ് ഹാരിസിനെ പുറത്താക്കിയതെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്

ഡോ. വി.സി ഹാരിസിനെ എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രതികാരനടപടിയായിട്ടാണ് പ്രഗത്ഭനായ എഴുത്തുകാരനും അക്കാദമീഷ്യനുമായ ഹാരിസിനെ പുറത്താക്കിയതെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ലെറ്റേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ കോമ്പൗണ്ടില്‍ തുടങ്ങാന്‍ പദ്ധതിയിട്ട ഒരു ഓഡിറ്റോറിയം പണിയെ എതിര്‍ക്കുകയും പകരം അവിടെ, നാടകം – സിനിമ പഠിതാക്കളായ ലെറ്റേഴ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന തരം തിയറ്റര്‍- ലൈബ്രറി ബില്‍ഡിംഗ് പണിയണം എന്ന് ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് ഈ നടപടിയിലേക്ക് നയിച്ചതെന്ന് ആരോപണം.

കൂടാതെ കരാര്‍ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തു വരുന്ന ഒരു ജീവനക്കാരിയെ യാതൊരു തൊഴില്‍ നിയമങ്ങളോ പരിഗണനകളോ കൂടാതെ പിരിച്ചു വിടണം എന്നും പകരം സിന്‍ഡിക്കേറ്റ് നിര്‍ദേശിക്കുന്ന ആളെ നിയമിക്കണം എന്നുമുള്ള തര്‍ക്കവും ഈ പുറത്താക്കലിന് പിന്നിലുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. നിയമപരമായി യാതൊരു യോഗ്യതയുമില്ലാത്ത മറ്റു പല ഡയറക്ടര്‍മാരെ തത്സ്ഥാനത്തു നിലനിര്‍ത്തിയ നടപടിയും വിദ്യാര്‍ഥികളെ ചൊടിപ്പിച്ചിട്ടുണ്ട്.

Also Readഡോ. വി.സി ഹാരിസിനെ പുറത്താക്കിയതിനു പിന്നില്‍ പി.വി.സി ആകുന്നത് തടയലും ലക്‌ഷ്യം

അക്കാദമിക സമൂഹത്തിന്മേലും അവിടുത്തെ ധൈഷണിക സ്വാതന്ത്രത്തിന്മേലും ഉള്ള അധികാരവര്‍ഗ കടന്നു കയറ്റത്തിന്റെ സൂചനയാണിത്. ജാതീയമായി അധിക്ഷേപിച്ച ജീവനക്കാര്‍ക്കു നേരെ ഒരു നടപടിയും എടുക്കാത്തവരാണ് ഇപ്പോള് ഹാരീസിനെ എതിരെ നടപടി എടുക്കുന്നതെന്നും യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെയും രജിസ്ട്രാറുടെയും വിസിയുടെയും ഇതുവരെയുള്ളതും ഇനി വരാനിരിക്കുന്നതുമായ തീര്‍ത്തും കച്ചവട/അഴിമതി താത്പര്യങ്ങള്‍ക്ക് യാതൊരു തരത്തിലും പ്രതിലോമകരമായി ഇടപെടാതെയും പ്രതികരിക്കാതെ, തങ്ങളെ അനുസരിച്ച് അംഗീകരിക്കുന്നവരെ കൊണ്ടുവരാനുള്ള നീക്കമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

This post was last modified on August 5, 2017 8:54 am