X

കുടിവെള്ളത്തിനായി സമരം ചെയ്ത സ്ത്രീയെ നടുറോഡിൽ മർദിച്ച് ബിജെപി എംഎൽഎ

സംഭവം വിവാദമാവുകയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ ക്ഷമ പറഞ്ഞ് തടിയൂരാനും എംഎൽഎ തയ്യാറായി.

കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീയെ റോഡിലിട്ട് മർദിച്ച് ബിജെപി എംഎൽഎ. എൻസിപി പ്രവർത്തകയായ നീതു തേജ്‌വനി എന്ന സ്ത്രീയെയാണ് എംഎൽഎ ബൽറാം തവനിയാ ചവിട്ടി വീഴ്ത്തുകയും മർദിക്കുകയും ചെയ്തത്. നരോദയിൽ ഞായറാഴ്ചയാണ് സംഭവം. മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

അതേസമയം, സംഭവം വിവാദമാവുകയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ ക്ഷമ പറഞ്ഞ് തടിയൂരാനും എംഎൽഎ തയ്യാറായി. ഓഫിസിലെത്തിയ സ്ത്രീ, തന്നെയാണ് ആദ്യം ആക്രമിച്ചത്. പ്രതിരോധത്തിന് വേണ്ടിയാണ് താൻ തിരിച്ചടിച്ചടിച്ചതെന്നും ബൽറാം പറയുന്നു.

എന്നാൽ, കുടിവെള്ള പ്രശ്നം ചർച്ച ചെയ്യുന്നതിനാണ് ബൽറാമിനെ കാണാനെത്തിയത്. ഒന്നും പറയാതെ എംഎൽഎ മർദിക്കാൻ തുടങ്ങുകയുമായിരുന്നെന്നാണ് സംഭവത്തെക്കുറിച്ച് സ്ത്രീ പറയുന്നത്. രക്ഷിക്കാനെത്തിയ ഭർത്താവിനെയും ബൽറാമിന്റെ അനുയായികൾ വടിയെടുത്ത് മർദിച്ചു. കൂടെ സമരം ചെയ്യാനെത്തിയ സ്ത്രീകളേയും എംഎൽഎയും സംഘവും ആക്രമിച്ചെന്നും സ്ത്രീ ആരോപിച്ചു.

സുസജ്ജമായി ആരോഗ്യവകുപ്പ്; മൂന്ന് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാര്‍ഡ്, എറണാകുളത്ത് കൺട്രോൾ റൂം തുറക്കും

This post was last modified on June 3, 2019 4:05 pm