X

എന്താണ് വിഷൻ 2030; രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ

അടിസ്ഥാന സൗകര്യ വികസനം മുതൽ ബഹിരാകാശ ഗവേഷണം വരെ പത്ത് വൻ പദ്ധതികൾ ഭാവിലേക്ക് എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ബജറ്റ്.

വൻ നികുതിയിളവും ജനപ്രിയ പദ്ധതികളും അവതരിപ്പിച്ചു കൊണ്ട് ഭാവിമുന്നിൽ കണ്ടു കൊണ്ടുള്ള പദ്ധതികളാണ് മോദി സർക്കാറിന്റെ ഇടക്കാല ബജറ്റിൽ ധമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയുഷ് ഗോയൽ പ്രഖ്യാപിച്ചത്. വിഷൻ 2030 എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്നെയായിരിന്നു ബജറ്റിന്റെ പ്രധാന ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനം മുതൽ ബഹിരാകാശ ഗവേഷണം വരെ പത്ത് വൻ പദ്ധതികൾ ഭാവിലേക്ക് എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ബജറ്റ്.

1. മലിനീകരണമില്ലാത്ത രാജ്യം
2. ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം
3.ഡിജിറ്റൽ സമ്പദ്ഘടന സമ്പൂർണമാക്കൽ
4. ഇലക്ട്രിക് വാഹനങ്ങൾളുടെ പ്രചാരണം
5. തൊഴിലവസരങ്ങൾ വർധിപ്പിക്കൽ
6. നദികൾ ശുദ്ധീകരിക്കുക-(സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കൽ)
7. തീരദേശ വികസനവും പരിപാലനവും പുരോഗതിയും
8. ഗഗൻയാൻ പദ്ധതിക്ക് ഊന്നൽ (ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം)
9. സമ്പൂർണ ഭക്ഷ്യസുരക്ഷയും, സ്വയം പര്യാപതതയും
10. സമഗ്ര ആരോഗ്യപരിരക്ഷ

തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ഇതിന് പിന്നാലെ ആദായ നികുതിയിൽ വൻ ഇളവ് പ്രഖ്യാപിക്കാനും പീയുഷ് ഗോയൽ തയ്യാറായതോടെ രാജ്യത്തെ മദ്യ വർഗ്ഗ ജനങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നും സർക്കാർ വ്യക്തക്കുകയാണ്. ആദായ നികുതി പരിധി രണ്ടര ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമാക്കിയാണ് ഉയർത്തിയത്. മാറ്റം വരുന്നതോടെ അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി കൊടുക്കേണ്ടി വരില്ല.6.5 ലക്ഷം വരെ വാർഷിക വരുമാനമുള്ള വ്യക്തികളുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് നികുതി നൽകേണ്ടതില്ലെന്നും പ്രഖ്യപനമുണ്ട്.

This post was last modified on February 1, 2019 1:28 pm

Related Post
Leave a Comment