X

മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു

റോഡിൽ സ്ഥാപിച്ച് സ്ഫോടകവസ്തു വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. 15 സൈനികരും ഒരു ഡ്രൈവരുമാണ് കൊല്ലപ്പെട്ടത്. സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആയിരുന്നു ആക്രണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ മടങ്ങിയ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. സംഭവ സ്ഥലത്ത് പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു.

റോഡിൽ സ്ഥാപിച്ച് സ്ഫോടകവസ്തു വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ സൈനിക വാഹനം പൂർണമായും തകർ‌ന്നതായും റിപ്പോർട്ടുകൾ പറയുന്നു. മാവോയിസ്റ്റുകൾകളുടെ ശക്തി കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്.

അതേസമയം, മാവോയിസ്റ്റ് ശക്തികേന്ദ്രത്തില്‍ ഭീഷണി ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ശക്തമായ ഒരു ആക്രമണം ഉണ്ടായതിന് പിന്നിൽ രഹസ്യാന്വേഷവിഭാഗത്തിന്റെ വീഴ്ചയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

This post was last modified on May 1, 2019 3:24 pm