X

20 രൂപ നാണയം ഉടന്‍; 1,2,5,10 രൂപകളുടെ പുതിയ നാണയങ്ങളും വരും: ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍

പൊതുജനങ്ങള്‍ക്ക് ഉടന്‍ നാണയങ്ങള്‍ ലഭ്യമാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

20 രൂപയുടെ പുതിയ നാണയങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് ഏഴിന് പുതിയ നാണയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഉടന്‍ നാണയങ്ങള്‍ ലഭ്യമാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ചെമ്പ്, സിങ്ക് നിക്കല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ളതായിരിക്കും നാണയം. അശോക സ്തംഭവം സത്യമേവ ജയതേയും ഭാരത്, ഇന്ത്യ എന്നീ വാക്കുകളും എല്ലാ നാണയങ്ങളിലുമുണ്ടാകും. 10 വര്‍ഷം മുമ്പാണ് 10 രൂപ നാണയം വന്നത്. അതേസമയം 10 രൂപ നാണയങ്ങള്‍ 13 തരത്തില്‍ വന്നത് ആശയക്കുഴപ്പമുണ്ടാക്കിയതായി പരാതിയുണ്ടായിരുന്നു. പല വ്യാപാരികളും 10 രൂപ നാണയം സ്വീകരിക്കാത്ത പരാതി വന്നിരുന്നു.