X

ജാര്‍ഖണ്ഡില്‍ 5 വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ തട്ടികൊണ്ട് പോയി ബലാല്‍സംഗം ചെയ്തു

ക്രിസ്ത്യന്‍ മിഷണറി സംഘത്തിന്റ ഭാഗമായ സ്ത്രീകളടങ്ങളിയ 11 അംഗ സാമൂഹിക പ്രവര്‍ത്തകരെ ആയുധങ്ങളുമായി ബൈക്കിലെത്തിയ അക്രമികള്‍ ഭീഷണിപ്പെടുത്തിയ ശേഷം അഞ്ചു സ്ത്രീകളെ കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു.

ജാര്‍ഖണ്ഡില്‍ 5 വനിതാ സാമൂഹിക പ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയികൂട്ട ബലാല്‍സംഗത്തിനിരയാക്കി. മുനുഷ്യക്കടത്തിനെതിതിരായ പ്രചാരണങ്ങളുമായി തെരുവു നാടകങ്ങളുമായെത്തിയ എന്‍ജി ഒ പ്രവര്‍ത്തകരായ സ്ത്രീകളെയാണ് അക്രമികള്‍ തോക്കില്‍ മുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്തതെന്ന് പോലിസ് അറിയിച്ചു. റാഞ്ചിയില്‍ നിന്നും 50 കിലോ മീറ്റര്‍ അകലെയുള്ള കൊച്ചാങില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

ക്രിസ്ത്യന്‍ മിഷണറി സംഘത്തിന്റ ഭാഗമായ സ്ത്രീകളടങ്ങളിയ 11 അംഗ സാമൂഹിക പ്രവര്‍ത്തകരെ ആയുധങ്ങളുമായി ബൈക്കിലെത്തിയ അക്രമികള്‍ ഭീഷണിപ്പെടുത്തിയ ശേഷം അഞ്ചു സ്ത്രീകളെ കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ക്കൊപ്പുണ്ടായിരുന്ന യുവാവിനെ മര്‍ദിച്ചതായും റിപോര്‍ട്ടുകളുണ്ട്. മുന്നു മണിക്കുറുകള്‍ക്ക് ശേഷം ഇവരെ ബലാല്‍സംഗം ചെയത ശേഷം മേഖലയിലെ വന പ്രദേശത്ത് ഇറക്കി വിടുകയാണുണ്ടായതെന്നും പോലിസ് പറയുന്നു. തട്ടിക്കൊണ്ടു പോയവരില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ബലാല്‍സംഗം സ്ഥിരീകരിച്ചിട്ടുണ്ട്.  എന്നാല്‍ സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ സംഘം ഉപദ്രവിച്ചില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, അതിക്രമം സംബന്ധിച്ച് പരാതിപ്പെടാതിരിക്കന്‍ ബലാല്‍സംഗത്തിന്റെ വീഡിയോ പകര്‍ത്തിയതായി സംശയിക്കുന്നതായും പോലിസ് അറിയിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേരെ ചോദ്യം ചെയ്തു വരികയാണെന്നും അധികൃതര്‍  അറിയിച്ചു.

അക്രമികള്‍ ജാര്‍ഗണ്ഡിലുള്ള പതല്‍ഗാഡി അണികളാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ ഖുന്തി, സിംദീഗ, ഗ്ലൂമ, വെസ്റ്റ് സിങ്ഭം ജില്ലകളിലുള്ള പതല്‍ഗാഡി വിഭാഗങ്ങള്‍ തങ്ങളുടെ പ്രദേശങ്ങള്‍ സ്വയം ഭരണ പ്രദേശങ്ങളായി കണക്കാക്കുന്നവരാണ്. ഇവരുടെ ഗ്രാമങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് വിലക്കുന്ന പതിവും ഈ വിഭാഗക്കാര്‍ക്കുണ്ട്.

This post was last modified on June 22, 2018 11:55 am