X

കാശ്മീർ: ചൂടേറിയ ചർച്ചയിൽ ‘ഇറോട്ടിക്ക് നോവൽ- ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ’യും

കോൺഗ്രസ് നിലപാട് എന്ത് എന്നതിനായിരുന്നു മനീഷ് തിവാരി നോവലിന്റെ പേരുപയോഗിച്ച് മറുപടി നൽകിയത്

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും, വിഭജന ബില്ലും സംബന്ധിച്ച് ലോക്‌സഭയിൽ ചൂടേറിക ചർച്ചകൾക്കിടെ ‘ഇറോട്ടിക് നോവൽ – 50 ഷേഡ്സ് ഓഫ് ഗ്രേ’ യെ കുറിച്ചും പരാമർശം. കോണ്‍ഗ്രസ് നേതാവ് മനീഷ തിവാരിയാണ് വിവാദ നിയമത്തിൽ തന്റെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ ലൈംഗികതയുടെ അതിപ്രസരമുള്ള നോവലിന്റെ പേരുപയോഗിച്ചത്.

വിഷയത്തിൽ എന്താണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പാക്ക് അധിനിവേശ കാശ്മീരും, ചൈനയുടെ പരിധിയിലുള്ള അക്സൈ ചിനും ഇന്ത്യയുടെ ഭാഗമാണെന്നും പറഞ്ഞരുന്നു. എന്നാൽ വിഷയത്തിൽ ഇതുവരെ കോൺഗ്രസ് നിലാട് വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ സംസാരിച്ച മനീഷ് തിവാരിയെങ്കിൽ ഇതിന് യ്യാറാവണം. എന്താണ് നിങ്ങൾ എടുക്കുന്ന നിപാടെന്ന് കുറച്ചുകൂടി വ്യക്തമാക്കണമെന്നും ഷാ ആവശ്യപ്പെട്ടു.

ഇതിനായിരുന്നു മനീഷ് തിവാരി നോവലിന്റെ പേരുപയോഗിച്ച് മറുപടി നൽകിയത്. ‘ഇംഗ്ലീഷിൽ ഒരു പുസ്തകമുണ്ട്, അതിൽ പറയുന്നത് ഇങ്ങനെയാണ്. എല്ലാം കറുപ്പും, വെള്ളയുമാണെന്ന് കരുതരുത്. അതിനിടയിൽ ചാര നിരത്തിന്റെ 50 നിഴലുകളുണ്ട്. കോൺഗ്രസ് നേതാവ് വ്യക്തമാക്കുന്നു.

2012 ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ ലണ്ടൻ പുസ്തകവിപണിയിൽ ബെസ്റ്റ് സെല്ലറായ നോവലായിരുന്നു ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ. ഇ.എൽ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എറിക്ക മിഷേൽ ആണ് പുസ്തകത്തിന്റെ രചയിതാവ്. ലൈംഗികതയുടെ അതിപ്രസരം മുലം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നായിരുന്നു ഇത്.

ALSO READ: EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്.