രാജസ്ഥാനിലെ വിജയത്തിലൂടെ ഒരു ഇടവേളയ്ക്കു ശേഷം ഹിന്ദി മേഖലയില്‍ സിപിഎമ്മിന് നിയമസഭാ പ്രാതിനിധ്യം ലഭിയ്ക്കുമ്പോൾ രാജ്യത്തെ എട്ടു നിയമസഭകളില്‍ പ്രാതിനിധ്യമായി. രാജസ്ഥാനില്‍ രണ്ടു മണ്ഡലങ്ങളില്‍ കൂടി വിജയിച്ചതോടെയാണ്ഈ നേട്ടം. ഇതു പ്രകാരം രാജ്യത്താകമാനം 110 നിയമസഭാ സാമാജികരാണ് സിപിഎമ്മിനുള്ളത്. എന്നാൽ അടുത്തിടെ പിരിച്ച് വിട്ട ജമ്മു കശ്മീര്‍ നിയമസഭയിലെ അടക്കം പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള കണക്കാണിത്.
പാർട്ടിക്ക് കൂടുതൽ അംഗങ്ങളുള്ള കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളും ഇപ്പോള്‍ രാജസ്ഥാനില്‍ ജയിച്ച രണ്ടുപേരും ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓരോ അംഗങ്ങളും സിപിഐ എമ്മില്‍ നിന്നുണ്ട്. കേരളത്തില്‍ 62 പേരും പശ്ചിമ ബംഗാളില്‍ 26 പേരും ത്രിപുരയില്‍ 16 പേരും നിയമസഭകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിയ്ക്കുന്നു.
This post was last modified on December 12, 2018 7:04 am
Leave a Comment