X

അഭയ കേസ്: സിസ്റ്റര്‍ സ്റ്റെഫിയുമായി ബന്ധമുണ്ടായിരുന്നെന്ന് ഫാ. കോട്ടൂർ കുറ്റസമ്മതം നടത്തിയെന്ന് സാക്ഷിമൊഴി, പ്രതികൾ ഒരു കോടി വാഗ്ദാനം ചെയ്തു

സഭയുടെ മാനം കാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തെ പിടിച്ചുകുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ആരംഭിച്ച വിചാരണയിൽ ന്നാംസാക്ഷിയായ സിസ്റ്റര്‍ അനുപമ കൂറുമാറിയതിന് പിന്നാലെ പ്രതികൾക്കെതിരെ ആരോപണം ശക്തമാക്കി സാക്ഷി മൊഴി. സാക്ഷിയായ കളർകോഡ് വേണുഗോപാലൻ നായരാണ് കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍ എന്നിവർക്കെതിരെയാണ് മൊഴി.

കേസ് സഭയ്ക്ക് മാനക്കേടുണ്ടാക്കിയെന്നും, കേസിലെ നിർണായകയമായ നുണപരിശോധന റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നുമാണ് സാക്ഷി മൊഴി. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി ഫാ.ജോസ് പൂതൃക്കയില്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുൻപാണ് തന്നെ കോട്ടയം ബിഷപ്പ് ഹൗസിലേക്ക് വിളിച്ച് വരുത്തിയത്. എഴാം സാക്ഷിയായ വേണുഗോപാലൻ നായർ പറയുന്നു.

ഇതിനായി ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. പൊതു പ്രവർത്തകൻ എന്ന നിലയിൽ കോടതിയെ സമീപിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കോടതിയെ സമീപിച്ചില്ലെന്നും സാക്ഷി മൊഴി വ്യക്തമാക്കുന്നു.

അതേസമയം, സിസ്റ്റർ സ്റ്റെഫിയുമായി ബന്ധമുണ്ടായിരുന്നെന്ന് ഇവിടെ വച്ച് തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയെന്നും വേണുഗോപാൽ നായർ പറയുന്നു. ഇക്കാര്യം ജോസ് പൃതൃക്കയിലും സമ്മതിച്ചിരുന്നു. സഭയുടെ മാനം കാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി 5000 രൂപ നൽകി. രണ്ടാം തവണ ബിഷപ്പ് ഹൗസിൽ ചെന്നപ്പോൾ തോമസ് കോട്ടൂർ പരിഭ്രാന്തരാണെന്നും അദ്ദേഹം പറയുന്നു. ആദ്യം നൽകി പണം തിരികെ നൽകിയെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, അഭയ കേസിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ രണ്ട് സാക്ഷികൾ കൂറുമാറിയെങ്കിലും പിന്നീട് പരിഗണിച്ച മുന്ന് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്.