X

ഐജി മനോജ് എബ്രഹാമിന് വധ ഭീഷണി: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത് മേഖലയില്‍ സംഘര്‍ഷത്തിന് ഇടയാക്കി.

ശബരിമല വിഷയത്തില്‍ ഐജി മനോജ് എബ്രഹാമിനെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിച്ചും വധഭീഷണി മുഴക്കിയും പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം വെങ്ങാന്നൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലക്കയ്ക്കലില്‍ ഉണ്ടായ പോലീസ് നടപടിക്ക് പിറകെയായിരുന്നു ഐജിക്കതിരെ ഇയാള്‍ വധ ഭീഷണിമുഴക്കി പോസ്റ്റിട്ടത്. തുടര്‍ന്ന് ഐടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് കേസ്.

അതിനിടെ, അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത് മേഖലയില്‍ സംഘര്‍ഷത്തിന് ഇടയാക്കി. മോനജ് എബ്രഹാമിനെതിരായ അധിക്ഷേപ പോസ്റ്റ് പിന്‍വലിക്കാന്‍ പോലീസ് നേരത്തെ തന്ന ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാവാത്ത തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട. വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം, ഭീഷണി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

‘മാന്‍ ടു മാന്‍ മാര്‍ക്കിംഗ്’ കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

ഇത് ഞങ്ങളുടെ മല, അയ്യപ്പന്‍ മലയരയന്‍; ക്ഷേത്രം തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് മലയരയ സഭ സുപ്രീം കോടതിയിലേക്ക്

This post was last modified on October 24, 2018 12:23 pm