X

കാര്‍ ഡ്രൈവറുമായി റോഡില്‍ തര്‍ക്കം; മകന്റെ ബൈക്കില്‍ നിന്നും വിണ വീട്ടമ്മ ബസ്‌കയറി മരിച്ചു

പിറകില്‍ നിന്നെത്തിയ കെ.എസ്.ആര്‍.ടിസി ബസിനടിയില്‍പ്പെട്ട ആനന്ദവല്ലി തല്‍ക്ഷണം മരിക്കുകയായിരുന്നു.

കാര്‍ ഡ്രൈവരുമായുള്ള തര്‍ക്കത്തിനിടെ ബൈക്കില്‍നിന്ന് മറിഞ്ഞുവീണ വീട്ടമ്മ കെ.എസ്.ആര്‍.ടി.സി ബസ് കയറിമരിച്ചു. ഇരവിപേരൂര്‍ സ്വദേശിനി ആനന്ദവല്ലി (56) ആണ് മരിച്ചത്. നന്നൂര്‍ വാഴക്കാലാമലയില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യയാണ് ആനന്ദവല്ലി. വൈകീട്ട് ആറരയോടെ മകനൊപ്പം സഞ്ചരിക്കവെ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും മധ്യേ പ്രാവിന്‍കൂട് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

കാറില്‍ ബൈക്ക് ഉരഞ്ഞെന്ന പേരില്‍ കാര്‍ ഡ്രൈവര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ നിയന്ത്രണംവിട്ട് ബൈക്ക് മറിയുകയായിരുന്നു. ഇതിനിടെ പിറകില്‍ നിന്നെത്തിയ കെ.എസ്.ആര്‍.ടിസി ബസിനടിയില്‍പ്പെട്ട ആനന്ദവല്ലി തല്‍ക്ഷണം മരിക്കുകയായിരുന്നു.

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പന്തളം സ്വദേശി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ആനന്ദവല്ലിയുടെ മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.