X

പൾസർ സുനി പകർത്തിയ ദൃശ്യങ്ങള്‍ വേണം; ദിലീപ് സുപ്രീം കോടതിയിൽ

മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായകേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ തേടികേസിലെ പ്രതികൂടിയായ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി അഭിഭാഷകയായ രഞ്ജീത റോത്തഗിയാണ് സമര്‍പ്പിച്ചത്.

മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹര്‍ജികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതിന് പിറകെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഉള്‍പ്പെടെ സ്വീകരിച്ച നിലപാട്. ഇതേ നിലപാട് ആവര്‍ത്തിച്ചായിരിക്കും സുപ്രീം കോടതിയിലും ദിലീപിന്റെ അഭിഭാഷകര്‍ മുന്നോട്ടുപോവുക.

ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി ക്രിസ്തുമസ് അവധിക്ക് പിരിയുന്നതിന് മുമ്പ് പരിഗണിച്ചേക്കുമെന്നാണ് സൂചന. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറലും സീനിയര്‍ അഭിഭാഷകനുമായ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ദൃശങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കഴിയില്ലെന്നും ഇത്  ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ ഇടയാക്കുന്നതുമാണെന്നാണ്  പ്രോസിക്യൂഷന്റെ മുന്‍നിലപാട്. നടപടിഇരയ്ക്ക് മാനഹാനിക്ക് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെ; ദിലീപ് വിഷയത്തില്‍ നടി മംമ്ത

This post was last modified on December 1, 2018 12:56 pm