X

ഹാഫിസ് സയ്യിദിനെയും മസൂദ് അസ്ഹറിനെയും ഇന്ത്യ ഭീകരരായി പ്രഖ്യാപിക്കും, യുഎപിഎ ഭേദഗതിക്ക് ശേഷമുള്ള ആദ്യ നടപടി

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ യു.എ.പി.എ. ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

യുഎപിഎ ഭേദഗതി ബിൽ ലോക് സഭ പാസാക്കിയതിന് പിന്നാലെ ലഷ്കർ ഇ തൊയ്ബ മേധാവി ഹാഫിസ് സയ്യിദ്, ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ എന്നിവരെ ഇന്ത്യ ഭീകരരായി പ്രഖ്യാപിക്കുന്നു. ബിൽ ഭേദഗിതിക്ക് ശേഷമുള്ള ആദ്യ പ്രഖ്യാപനം ഇരുവർക്കുമെതിരായിരിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്താൻ മണ്ണിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന തീവ്രവാദികൾക്കെതിരായിരിക്കും അദ്യ നടപടി. ഉത്തരക്കാരെ നിയമം പ്രകാരം നേരിടുക എന്നതിലാണ് മോദി സർക്കാരിന്റെ പ്രഥമ പരിഗണന. ഇതുവരെ നിയമത്തിന്റെ പഴുതുകളിലൂടെ അവർ ഒഴിഞ്ഞ് മാറുകയായിരുന്നെന്നു റിപ്പോർട്ടുകളോട് പ്രതികരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

“തീവ്രവാദികളായി നിരോധിക്കപ്പെടുന്ന വ്യക്തി എന്നത് നിയമപരമായ മാനദണ്ഡമാണ്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യപിക്കുന്നതിനായി ഇന്ത്യ നടപടികൾ മുന്നോട്ട് നീക്കിയപ്പോൾ ചൈനയുടെ ചോദ്യം നിർണായകമായിരുന്നു. ഇന്ത്യൻ സർക്കാർ മൗലാന മസൂദ് അസ്ഹറിനെ ഒരു തീവ്രവാദിയെന്ന് മുദ്രകുത്തിയിട്ടുണ്ടോ എന്നായിരുന്നു അത്. ഇതിന് പിന്നാലെയാണ് അത്തര ഒരു നടപടി വേണമെന്ന സർക്കാറിന് തോന്നിയതെന്ന് നേരത്തെ ഭേദഗതി അവതിരിപ്പിച്ച് കൊണ്ട് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പാർലമെന്റിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാഫിസ് സയ്യിദ്, മസൂദ് അസ്ഹർ എന്നിവര്‍ക്കെതിരെയായിരിക്കും ഇന്ത്യയുടെ ആദ്യ നടപടിയെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

2001ലെ ഇന്ത്യൻ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2008 ലെ മുബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ എന്ന് ഇന്ത്യ ആരോപിക്കുന്ന വ്യയക്തിയാണ് ഹാഫിസ് സയ്യിദ്. ഇയാൾ കഴിഞ്ഞ ദിവസ്റ്റ് ചെയ്യപ്പെട്ടതായ പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുല്‍വാമ ആക്രമണത്തിലുൾപ്പെടെ ബന്ധമുണ്ടെന്ന് ജെയ്ഷെ മുഹമ്മദ് തലവനാണ് മസൂദ് അസ്ഹർ. രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാൻ പിടിക്കുന്നത് ഇയാളാണെന്നാണ് ഇന്ത്യുയുടെ ആരോപണം. യുഎൻ സുരക്ഷാ കൗൺസിൽ ഉപരോധം ഏർപ്പെടുത്തിയ തീവ്രവാദസംഘടനകളിൽ ഒന്നാണ് ജയ്ഷെ മുഹമ്മദ്.

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ യു.എ.പി.എ. ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അന്വേഷണ ഏജൻസികള്‍ക്ക് അമിത അധികാരം നൽകുന്നതാണ് ബില്ലെന്ന് ആരോപിച്ച് അരങ്ങേറിയ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലായിരുന്നു യു.എ.പി.എ. ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് ഭീകരവിരുദ്ധ നിയമഭേദഗതി ലോക്‌സഭയില്‍ പാസായത്. കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

This post was last modified on July 27, 2019 7:23 am