പ്രധാന മന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി അധ്യക്ഷന് ഒപ്പം നരേന്ദ്രമോദി ഭരണത്തിലെത്തിയ ശേഷം ആദ്യമായി വാർത്താ സമ്മേളനത്തിന് തയ്യാറായതിന് സമാന്തരമായിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. മോദി ആദ്യമായി മാധ്യമങ്ങളെ കാണുകയാണ്, അത് നല്ല കാര്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മോദി മാധ്യമങ്ങളെ കാണുന്നത് നല്ല കാര്യമാണ്, തന്റെ കൂടുംബത്തിനെതിരെ മോദി കടന്നാക്രമിക്കുകയാണ്, എന്നാല്‍ അദ്ദേഹത്തിന്റെ രക്ഷിതാക്കളെ കുറിച്ച് താൻ ഒന്നും പറയുന്നില്ല. എന്തുപറയാനാവുമെന്ന മോദിയുടെ നിലപാട് ശരിയല്ല. പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ് പാർലമെന്റിൽ മികച്ച പ്രകടനം നടത്തിയെന്നും രാഹുൽ ഗാന്ധി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
നേരത്തെ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‍സെയെ പ്രകീർത്തിച്ച ബിജെപി, ആർഎസ്എസ് നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾ ഗോഡ്-കെ സ്നേഹികളല്ല (ദൈവസ്നേഹികളല്ല) ഗോഡ്-സെ സ്നേഹികളാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
This post was last modified on May 17, 2019 6:51 pm
Leave a Comment