X

പ്രവര്‍ത്തകര്‍ മുങ്ങുന്നു; ശശി തരൂരിന്റെ പരാതിയിൽ എഐസിസിയുടെ പ്രത്യേക നിരീക്ഷകൻ തിരുവനന്തപുരത്തേക്ക്

പ്രചാരണത്തിൽ ജനപങ്കാളിത്തമില്ലെന്ന ശശിതരുരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനം. കർഷക കോൺഗ്രസ് അധ്യക്ഷനാണ് നിരീക്ഷകനായി നിയമിക്കപ്പെട്ട നാനാ പട്ടോളെ.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണത്തിൽ നിന്നും പ്രവർത്തകരും നേതാക്കളും വിട്ടുനിൽക്കുന്നെന്ന പരാതിയിൽ എഐസിസിയുടെ ഇടപെടൽ. പ്രചാരണം നിരീക്ഷിക്കാനായി തിരുവനന്തപുരത്തേക്ക് ദേശീയ നേതൃത്വം പ്രതത്യേക നിരീക്ഷകനെ നിയമിച്ചു. നാനാ പട്ടോളയെയാണ് എഐസിസിയുടെ നിരീക്ഷകനായി തിരുവനന്തപുരത്ത് എത്തുന്നത്.

പ്രചാരണത്തിൽ ജനപങ്കാളിത്തമില്ലെന്ന ശശിതരുരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനം. കർഷക കോൺഗ്രസ് അധ്യക്ഷനാണ് നിരീക്ഷകനായി നിയമിക്കപ്പെട്ട നാനാ പട്ടോളെ. നാഗ്പൂരിൽ നിഥിൻ ഗഡ്കരിക്ക് എതിരെ സ്ഥാനാർഥിയായിരുന്നു പട്ടോളെ.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിർദേശ പ്രകാരമാണ് നിയമനം.

തിരുവനന്തപുരത്തെ പ്രചാരണത്തിലെ പോരായ്മകളില്‍ ഹൈക്കമാന്‍ഡിനോടും കെപിസിസിയോടും തരൂര്‍ പരാതിപ്പെട്ടതായാണ് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നികിന് തരൂര്‍ പരാതി നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ട്. പലയിടങ്ങളിലും തന്റെ പ്രചാരണത്തില്‍ നേതാക്കള്‍ സജീവമല്ല എന്നാണ് ശശി തരൂര്‍ പറഞ്ഞത്. തിരുവനന്തപുരത്ത് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ല. തിരുവനന്തപുരം, നേമം നിയമസഭ മണ്ഡലങ്ങളില്‍ നേതാക്കള്‍ സജീവമല്ലെന്നും തരൂരിന്റെ പരാതിയില്‍ പറയുന്നതായി റിപ്പോട്ടുകളുണ്ട്.

അതിനിടെ, തരുരിന്റെ പ്രചരണത്തിൽ ഇടപെടുന്നില്ലെന്ന് റിപ്പോർട്ടുകള്‍ക്ക് പിറകെ വിഷയില്‍ താക്കീതുമായി കെപിസിസി രംഗത്തെത്തിയിരുന്നു. തരൂര്‍ തോല്‍ക്കുകയാണെങ്കില്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാകും എന്ന് ജില്ലയിലെ നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഇത് നിഷേധിക്കുകയും ചെയ്തു. മണ്ഡലത്തിന്റെ പല ഭാഗത്തും സ്‌ക്വാഡുകള്‍ എത്തിയിട്ടില്ലെന്നും നോട്ടീസ് വിതരണം പൂര്‍ത്തിയായിട്ടില്ലെന്നുമാരുന്നു പരാതി. പ്രവര്‍ത്തകരുടെ നിസഹകരണം സംബന്ധിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

 

 

This post was last modified on April 13, 2019 4:37 pm

Related Post
Leave a Comment