X

അമിത്ഷായുടെ പേജില്‍ കേരളത്തില്‍ നിന്നും കൂട്ടപ്പരാതി: ഗ്രൂപ്പുകളി വേണ്ടെന്ന് ബിജെപി അധ്യക്ഷന്‍

പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാവും. ഇക്കാര്യത്തില്‍ മുഖം നോക്കില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.

കേരള ബിജെപി ഘടകത്തില്‍ പ്രശ്‌നങ്ങളാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണങ്ങള്‍ ചലനമുണ്ടാക്കുന്നു. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള മുരളീധര്‍  റാവുവിനോട് അമിത് ഷാ റിപോര്‍ട്ട് തേടിയതായാണ് വിവരം.  സംസ്ഥാനത്ത് അസാധാരണ സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പാര്‍ട്ടിയിലെ ചേരിപ്പോര്
അവസാനിപ്പിച്ചില്ലെങ്കില്‍  ശക്തമായ നടപടികള്‍ ഉണ്ടാവും. ഇക്കാര്യത്തില്‍ മുഖം നോക്കില്ലെന്ന്
അമിത് ഷാ മുന്നറിയിപ്പ് നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, അമിത് ഷായുടെ ഫേസ്ബുക്ക്  അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട കേരളത്തില്‍ നിന്നുള്ള പ്രതികരണങ്ങളല്ല അധ്യക്ഷന്റെ ഇടപെടലിന് കാരണമല്ലെന്നാണ് കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പ്രതികരണം. ഫേസ്ബുക്കില്‍ കമന്റിട്ടവര്‍ ജോലിയും കൂലിയും ഇല്ലാത്തവരാണ്‌, ഇവര്‍ ബിജെപി പ്രവര്‍ത്തകരല്ലെന്നും ബിജെപി സംസ്ഥാന വക്താവ് ജെ ആര്‍ പത്മകുമാര്‍ പ്രതികരിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം നടപടികള്‍ പതിവാണെന്നും സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ ബിജെപി സംവിധാനം തീര്‍ത്തും പരിതാപകരമാണെന്നും നേതൃത്വം പരാജയമാണെന്നും ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് കഴിഞ്ഞ ദിവസം അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ നേതാക്കള്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം സംരക്ഷിക്കുന്നില്ലെന്നും കമന്റുകള്‍ ആരോപിച്ചിരുന്നു.

 

‘ഞാനൊരു സിനിമ നടി അല്ല സാധാരണ സ്ത്രീയല്ലേ അതുകൊണ്ടാവാം’: വി മുരളീധരനെതിരെ ലസിത പാലക്കല്‍

This post was last modified on June 29, 2018 12:03 pm