X

സിപിഎമ്മിനെപ്പോലെ പാര്‍ട്ടിവിട്ട് പോകുന്നവരുടെ കൈയും കാലുമൊന്നും വെട്ടില്ല: കെ സുധാകരൻ

നരേന്ദ്രമോദിയെ ഗാന്ധിജിയുമായി ഉപമിച്ച അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്തേക്ക് കൊണ്ട് പോവണമെന്നും കെ സുധാകരൻ പരിഹസിച്ചു.

മോദി അനുകൂല പരാമർശത്തിന്റെ പേരിൽ പാർട്ടിയിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ എ.പി.അബ്ദുല്ലക്കുക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ എംപി. അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിലെത്തിച്ച നടപടി തെറ്റായിപ്പോയെന്ന് വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം നരേന്ദ്രമോദിയെ ഗാന്ധിജിയുമായി ഉപമിച്ച അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്തേക്ക് കൊണ്ട് പോവണമെന്നും പരിഹസിച്ചു.

കണ്ണൂരിലെ രാഷ്ട്രീയത്തിന് അനുയോജ്യമായ തിരുമാനമാണ് അബ്ദുള്ളക്കുട്ടിയുടെ പാർട്ടിയിലെത്തിക്കുന്നതിലൂടെ അന്ന് കൈക്കൊണ്ടത്. എന്നാൽ അബ്ദുല്ലക്കുട്ടിയെക്കുറിച്ച് അന്നും ഇന്നും നല്ല അഭിപ്രായമില്ലെന്നും കെ.സുധാകരൻ പറഞ്ഞു. പാര്‍ട്ടിക്കകത്ത് വന്ന് യാതൊന്നും പ്രവര്‍ത്തിക്കാതിരിക്കുന്ന സമയത്താണ് സ്ഥാനം കൊടുത്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തത്. അതേസമയം, വഴിയോരത്തെ മാംസ കച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബി.ജെ.പി. അബ്ദുള്ളക്കുട്ടിയുടെ താൽപര്യം അതാണെങ്കിൽ ബി.ജെ.പി.യില്‍ പോയി നന്നായി വരട്ടെ എന്നും കെ.സുധാകരന്‍ പറഞ്ഞു. അതിനിടെ സി.ഒ.ടി.

“ഒരു വ്യക്തി കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ സ്വീകരിക്കും. തിരികെ പോകുമ്പോള്‍ എപ്പോഴാ തിരികെ വരുകയെന്ന് ഞങ്ങള്‍ ചോദിക്കും. സി.പി.എമ്മിനെപ്പോലെ പാര്‍ട്ടിവിട്ട് പോകുന്നവരുടെ കൈയും കാലുമൊന്നും വെട്ടില്ല.” നസീർ വധശ്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനുള്ള നിയമ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

‘ഞങ്ങള്‍ നിപയോടു പോരാടി തിരിച്ചു വന്നതാണ്‌; ഉറപ്പിച്ചോളൂ, ഗൂഡാലോചനക്കാരും മുറിവൈദ്യന്മാരും നിങ്ങളെ രക്ഷിക്കില്ല’; അജന്യയും ഉബീഷും സംസാരിക്കുന്നു