X

അര്‍ജന്റീനയുടെ തോല്‍വി; ആത്മഹത്യാ കുറിപ്പെഴുതി അപ്രത്യക്ഷനായ യുവാവിനെ പുഴയില്‍ തിരയുന്നു

ഇനി തനിക്ക് ലോകത്തൊന്നും കാണാനില്ലെന്നും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ  ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

ലോകകപ്പ് ഫുട്‌ബോളില്‍ ക്രൊയേഷ്യക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പെഴുതി വീടുവിട്ട യുവാവിനായി പുഴയില്‍ തിരച്ചില്‍. കോട്ടയം ആറുമാനൂര്‍ സ്വദേശി ബിനു അലക്‌സി (30)ന് വേണ്ടിയാണ് മീനച്ചലാറ്റില്‍ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തുന്നത്.

അര്‍ജന്റീനയുടെ കടുത്ത ആരാധകനായിരുന്നു ബിനു. ഇന്നലത്തെ തോല്‍വില്‍ മനം നൊന്താണ് വീട് വിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഇനി തനിക്ക് ലോകത്തൊന്നും കാണാനില്ലെന്നും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ  ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 22, 2018 1:14 pm

Related Post
Leave a Comment