X

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ആര്‍മി മേജര്‍ കൊല്ലപ്പെട്ടു, മൂന്ന് സൈനികര്‍ക്ക് പരിക്ക്

ഒരു മേജര്‍ അടക്കം മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.

ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ആര്‍മി മേജര്‍ കൊല്ലപ്പെട്ടു. ഒരു മേജര്‍ അടക്കം മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. അനന്ത് നാഗിലെ അചാബല്‍ മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ ആര്‍മി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഇവിടെ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങിയത്.