X

‘രാമായണവും മഹാഭാരതവും അക്രമം നിറഞ്ഞത്; യെച്ചൂരിയുടെ പരാമർശത്തിനെതിരെ പരാതിയുമായി രാംദേവും സന്യാസിമാരും

ഹരിദ്വാർ എസ്എസ്പിക്കാണ് രാംദേവിന്റെ നേതൃത്വത്തിലുള്ള സംഘം പരാതി നൽകിയത്.

രാമായണവും മഹാഭാരതവും പറയുന്നത് അക്രമപരമ്പരകളെക്കുറിച്ചാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനക്കെതിരെ സന്യാസിമാർ പരാതി നൽകി. പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാം ദേവിന്റെ നേതൃത്വത്തിലാണ് നിയമ നടപടികൾക്ക് മുതിർന്നത്. ഹരിദ്വാർ എസ്എസ്പിക്കാണ് രാംദേവിന്റെ നേതൃത്വത്തിലുള്ള സംഘം പരാതി നൽകിയത്.

യെച്ചൂരിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ശിവസേന, ബിജെപി നേതാക്കൾ രംഗത്ത് വന്നതിന് പിറകെയാണ് പരാതിയുമായി രാംദേവും സന്യാസി സംഘവും പോലീസിന് മുന്നിലെത്തുന്നത്. സീതാറാം യെച്ചുരിയുടെ പേര് ചൂണ്ടിക്കാട്ടിയായിരുന്നു നേതാക്കൾ രംഗത്തെത്തിയത്. പേരിന് മുന്നിലെ സീതാറാം മാറ്റുകയാണ് യെച്ചൂരി ആദ്യം ചെയ്യേണ്ടത് എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. സീതാറാം എന്ന പേര് മര്‍ലേനി എന്ന് യെച്ചൂരി മാറ്റണം എന്നായിരുന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ വച്ചായിരുന്നു മഹാഭാരതത്തെയും, രാമായണത്തെയും വിമർശിച്ച് സീതാറാം യെച്ചുരി രംഗത്തെത്തിയത്. പ്രജ്ഞാസിങ് ഠാക്കൂറിന്റെ ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്ന പരാമർശത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞാസിങ് ഠാക്കൂര്‍ പറയുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയായ ശേഷം രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ് തുടങ്ങി ഹിന്ദുത്വ അജന്‍ഡയുമായി ബി.ജെ.പി. തിരിച്ചുവരുന്നത്. ജവങ്ങളുടെ വികാരം മുതലെടുക്കാനാണ്. പ്രജ്ഞാസിങ്ങിനെ ഭോപാലിൽ സ്ഥാനാര്‍ഥിയാക്കിയതും ഇത് മുന്നിൽ കണ്ടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഹിന്ദുക്കള്‍ക്ക് അക്രമാസക്തരാവാന്‍ പറ്റില്ല എന്നാണ് പ്രജ്ഞാ സിങ്ങ അവകാശപ്പെടുന്നത്, എന്നാൽ രാജ്യത്ത് ഒട്ടേറെ രാജാക്കന്‍മാരും പ്രഭുക്കളും യുദ്ധംചെയ്തിട്ടുണ്ട്. രാമായണവും മഹാഭാരതവുംപോലും അക്രമസംഭവങ്ങള്‍ നിറഞ്ഞവയാണ്. ഒരു പ്രചാരക് ആയ നിങ്ങള്‍ ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നവരാണ്. എന്നിട്ടും അക്രമത്തില്‍ മുഴുകുന്ന ഒരു മതമുണ്ടെന്നും എന്നാല്‍, ഹിന്ദുക്കള്‍ അങ്ങനെയല്ലെന്നും പറയുന്നതിന് പിന്നിലെ ഉദേശ്യം എന്താണെന്നുമായിരുന്നു യെച്ചൂരിയുടെ ചോദ്യം.

 

 

 

This post was last modified on May 4, 2019 3:40 pm