X

തിരഞ്ഞെടുപ്പ് പരാജയം ‘പരസ്പരം പരിശോധിക്കുന്ന മോദിയും അമിത്ഷായും’; രാജ് താക്കറെയുടെ കാർട്ടുൺ വെെറൽ

ചിരിയടക്കാന്‍ പാടുപെടുന്ന രാജ്നാഥ് സിങ്ങ്, സുഷമ സ്വരാജ്, എൽ കെ അദ്വാനി എന്നിവരെയും കാണാം.

ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിറകെ പാർട്ടി നേതാക്കളെ കളിയാക്കി മഹാരാഷ്ട്ര നവ നിർമാൺ സേന നേതാവ് രാജ് താക്കറെ. തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുന്ന മുതിർന്ന ബിജെപി നേതാക്കൾ എന്ന തലക്കെട്ടിൽ വരച്ച കാർട്ടുണിലുടെയായിരുന്നു രാജ് താക്കറെയുടെ പരിഹാസം.

അടച്ചിട്ട മുറിയിൽ പരസ്പരം പരിശോധിക്കുന്ന പ്രധാന മന്ത്രിയും ബിജെപി അധ്യക്ഷൻ അമിത്ഷായുടെയും ചിത്രങ്ങളാണ് താക്കാറെ കാർട്ടുണിൽ ഉൾപ്പെടുക്കിയിരിക്കുന്നതിൽ. ഇവർക്ക് പിറകിൽ ചിരിയടക്കാന്‍ പാടുപെടുന്ന രാജ്നാഥ് സിങ്ങ്, സുഷമ സ്വരാജ്, എൽ കെ അദ്വാനി എന്നിവരെയും കാണാം.

മണലിൽ മുഖം പൂഴ്ത്തി നിൽക്കുന്ന ഒട്ടകപക്ഷികളായാണ് പാർട്ടിയെയും പെയ്ഡ് പാർട്ടി ഭക്തരെയും ഉൾപ്പെടുത്തിയിരിക്കുന്നതെന്നതും  ശ്രദ്ധേയമാണ്.

This post was last modified on December 13, 2018 2:38 pm