X

ലോക റെക്കോർഡ് സൃഷ്ടിക്കാൻ അമിത് ഷായുടെ റാലി; തയ്യാറാക്കുന്നത് 3000 കിലോ ‘കിച്ചടി’

ഡൽഹി രാം ലീലാ മൈതാനിയിൽ സംഘടിപ്പിക്കുന്ന 'ഭീം മഹാസംഘം വിജയ് സങ്കൽപ്' റാലിയുടെ ഭാഗമായാണ് കിച്ചടി തയ്യാറാവുന്നത്

3000 കിലോ കിച്ചടി തയ്യാറാക്കി ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള നീക്കവുമായി ബിജെപി. പാര്‍ട്ടി ഡൽഹി രാം ലീലാ മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘ഭീം മഹാസംഘം വിജയ് സങ്കൽപ്’ റാലിയുടെ ഭാഗമായാണ് വൻ തോതിൽ കിച്ചടി തയ്യാറാക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന റാലിക്കു വേണ്ടി തയ്യാറാക്കുന്ന കിച്ചടിക്കും ഭക്ഷണത്തിനുമായി ധാന്യങ്ങളും പരിപ്പും ഉൾപ്പെടെ ഡൽഹിയിലെ ദലിത് പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നിന്നുമാണ് ശേഖരിച്ചത്.

നേരത്തെ, ഭക്ഷ്യ വകുപ്പിന് കീഴിൽ 2017ൽ സംഘടിപ്പിച്ച വേൾഡ് ഫുഡ് ഇന്ത്യ ഫെസ്റ്റിവെല്ലിന് തയ്യാറാക്കിയ 918 കിലോ കിച്ചടിയാണ് നിലവിലെ ലോക റെക്കോർഡ്. ബിജെപി പരിപാടിക്കായി 3000 കിലോ കിച്ചടി തയ്യാറാവുന്നതോടെ ഈ കണക്ക് പഴങ്കഥയാവും. റാലിക്കെത്തുന്ന പ്രവർത്തകർക്കർക്ക് വിതരണം ചെയ്യുന്നതിനായാണ് ഭക്ഷണം തയ്യാറാക്കുന്നത്.

രാജ്യത്തെ ദളിതരുൾപ്പെടെയുള്ള പിന്നോക്കവിഭാഗങ്ങൾക്കായി മോദി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്ന കോൺഗ്രസിന്റെ നിരന്തര ആരോപണങ്ങൾ നില നിൽക്കെയാണ് ബിജെപിയുടെ ഭീം റാലിയെന്നതും ശ്രദ്ധേയമാണ്.

This post was last modified on January 6, 2019 1:11 pm

Related Post
Leave a Comment