UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസുകാർക്ക് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്.

യുവതീ പ്രവേശനത്തിന്റെ പേരിൽ ശബരിമല കർമ സമിതി പ്രഖ്യാപിച്ച ഹർത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍പുറത്ത്. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ എന്നയളാണ് സംഘർഷത്തിനിടെ പോലീസുകാർക്കിടയിലേക്ക് സ്ഫോടകവസ്തു  എറിയുന്നത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്.

നാല് ബോംബുകളായിരുന്നു പ്രവീൺ വലിച്ചെറിഞ്ഞത്.  ആൾക്കൂട്ടത്തിന് ഇടയിൽ സ്ഫോടനം നടന്നതോടെ പൊലീസുകാർ ചിതറിയോടുകയും ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.

സിപിഎം- ബിജെപി സംഘർഷത്തിനിടെ ആയരിന്നു സംഭവം. അതിനാൽ ബോംബെറിഞ്ഞത് ആരെന്നകാര്യത്തിൽ പോലീസിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതോടെയാണ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇതോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണിനെ തിരിച്ചറിയുന്നത്.

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥയ്ക്കും ഭർത്താവിനും നടുറോഡിൽ ശബരിമല പ്രതിഷേധക്കാരുടെ മർദനം (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍