X

ബുലന്ദ്‌ഷഹർ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

ബുലന്ദ്‌ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ട ആള്‍ക്കൂട്ട ആക്രമണത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ.  ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. ഡിസംബര്‍ 3-ന് നടന്ന ആക്രമങ്ങൾക്കും കലാപത്തിനും ശേഷം ഒളിവില്‍ പോയ ഇയാൾ 30 ദിവസമായി ഒളിവിലായിരുന്നു. കാട്ടിനുള്ളില്‍ കന്നുകാലികളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചത് യോഗേഷ് രാജാണെന്നാണ് ആരോപണം.

എന്നാൽ ബജ്രംഗദൾ ഇടപെട്ട് ഇയാളെ പൊലീസിനു കൈമാറുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട് റിപ്പോര്‍ട്ട്. ഒളിവില്‍നിന്ന് ഇയാള്‍ വീഡിയോകള്‍ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ യോഗേഷിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല.

Related Post
Leave a Comment