X

പാലായില്‍ യുഡിഎഫ് തന്നെ എന്ന് ഏഷ്യാനെറ്റ് എക്‌സിറ്റ് പോള്‍; മാണിക്ക് കിട്ടിയതിനേക്കാള്‍ വോട്ട് ജോസ് ടോമിന് കിട്ടും

32 ശതമാനം വോട്ടുമായി എല്‍ഡിഎഫിന്റെ മാണി സി കാപ്പന്‍ രണ്ടാം സ്ഥാനം നേടും. 2016ല്‍ എല്‍ഡിഎഫിന് 39 ശതമാനം വോട്ടാണ് കിട്ടിയത്.

ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിറ്റ് പോള്‍ ആണ് ഇക്കാര്യം പറയുന്നത്. 48 ശതമാനം വോട്ട് നേടി യുഡിഎഫ് ജയിക്കും. 2016ല്‍ കെ എം മാണിക്ക് 46 ശതമാനം വോട്ടാണ് കിട്ടിയത്.

32 ശതമാനം വോട്ടുമായി എല്‍ഡിഎഫിന്റെ മാണി സി കാപ്പന്‍ രണ്ടാം സ്ഥാനം നേടും. 19 ശതമാനം വോട്ട് ബിജെപിക്ക് കിട്ടും. 2016ല്‍ എല്‍ഡിഎഫിന് 39 ശതമാനം വോട്ടാണ് കിട്ടിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ ഭൂരിപക്ഷം 4703 ആയി കുറഞ്ഞിരുന്നു. 2011ല്‍ ഭൂരിപക്ഷം 5259 ആയിരുന്നു. രണ്ട് തവണയും മാണിയെ നേരിട്ടത് മാണി സി കാപ്പന്‍ തന്നെ.

This post was last modified on September 23, 2019 10:02 pm