X

സി.ഒ.ടി. നസീർ വധശ്രമക്കേസ്: എ എന്‍ ഷംസീര്‍ എംഎല്‍എയുടെ യാത്ര ഗൂഢാലോചന നടന്ന വാഹനത്തില്‍; ഇന്നോവ കാര്‍ കാണാനില്ലെന്ന് പോലീസ് ഭാഷ്യം

കേസ് അട്ടിമറിയിലേക്കാണെന്നുമൊക്കെ ആരോപണം ഇതോടെ ശക്തമായി ഉയരുന്നുണ്ട്.

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി ഒ ടി നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടന്നെന്ന് പറയുന്ന കാറിൽ എ.എന്‍. ഷംസീർ എംഎല്‍എ യാത്ര തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന സിപിഎം കണ്ണൂർ ജില്ല നേതൃയോഗത്തിൽ പങ്കെടുക്കാൻ ഷംസീർ എത്തിയ കെ.എൽ 7 സിഡി 6887 ഇന്നോവ കാറാണ് വീണ്ടും വിവാദത്തിന്റെ കേന്ദ്രം. ഇതു വരെ ഈ വാഹനം കസ്റ്റഡിയിലെടുക്കാനോ പരിശോധിക്കാനോ പൊലീസ് തയാറായിട്ടില്ലെന്നിരിക്കെയാണ് എംഎൽഎ ഇതേ വാഹനവുമായി പൊതു മധ്യത്തിൽ യാത്രചെയ്യുന്നതെന്ന് മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഷംസീറിന്‍റെ സഹോദരനാണ് ഈ ഇന്നോവയുടെ ഉടമ. എംഎൽഎയുടെ സഹായിയും തലശേരി എരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായിരുന്ന എൻ കെ രാജേഷ്‌ കേസിലെ മറ്റൊരു പ്രതിയായ പൊട്ടിയൻ സന്തോഷിനെ വിളിച്ച് ഗൂഢാലോചന നടത്തിയത് ഈ ഇന്നോവ കാറിൽ വെച്ചാണെന്ന് പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു. ഷാഹിറിന്റെ പേരിലുള്ള ഈ കാറില്‍ വച്ചാണ് കൊട്ടേഷൻ ഏൽപ്പിച്ചതെന്ന കാര്യവും പ്രതികളുടെ മൊഴിയിലുണ്ടെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് എംഎൽയുടെ യാത്ര വീണ്ടും വിവാദത്തിന് ഇടം നൽകുന്നത്. എന്നാൽ കാറിൽ നിന്നും എംഎൽഎ ബോർഡ് നീക്കം ചെയ്തിട്ടുണ്ട്.

കേസിലെ പ്രധാന തെളിവായ ഇന്നോവ കൺമുന്നിലുണ്ടായിട്ടും വാഹനം കാണാനില്ലെന്നും തിരയുകയാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നടപടികൾ മനപ്പൂർവ്വം വൈകിക്കുകയാണെന്നും കേസ് അട്ടിമറിയിലേക്കാണെന്നുമൊക്കെ ആരോപണം ഇതോടെ ശക്തമായി ഉയരുന്നുണ്ട്. തന്നെ ആക്രമിക്കാൻ എ.എൻ.ഷംസീർ എംഎൽഎ ഗൂഢാലോചന നടത്തിയതെന്നു സി.ഒ.ടി.നസീർ മൊഴി നൽകിയിട്ടും ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് അന്വേഷണം സംഘം കടന്നിട്ടില്ല. ഇത്തരം നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും നടപടികൾ മാത്രം പുരോഗമിക്കുന്നില്ലെന്നാണ് ആരോപണം.

തലശേരി കായ്യത്ത് റോഡ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവച്ചാണ് മേയ് 18ന് രാത്രി 7.30ന് നസീർ ആക്രമിക്കപ്പെടുന്നത്. ബൈക്കിലെത്തിയ മൂന്നംഗസംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. തന്നെ ആക്രമിച്ചതിന് പിന്നിൽ സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്.

 

ഹിറ്റ്‌ലര്‍ക്കെതിരായ കൊലപാതക ശ്രമത്തിന് 75 വര്‍ഷം; നേതൃത്വം നല്‍കിയ സൈനിക ഉദ്യോഗസ്ഥന്‍ സ്റ്റഫന്‍ബര്‍ഗിനോട് കടപ്പാട് വേണമെന്ന് എയ്ഞ്ചല മെര്‍ക്കല്‍

This post was last modified on July 21, 2019 1:10 pm

Related Post
Leave a Comment