X

കേരളം തനിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം: ടി എം കൃഷ്ണ

പ്രളയദുരിതാശ്വാസനിധി ശേഖരിക്കുന്നതിനായാണ് കൃഷ്ണയുടെ തിരുവനന്തപുരത്തെ സംഗീത പരിപാടി.

കേരളം തനിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് പ്രശസ്ത കര്‍ണ്ണാടക സംഗീത‍ജ്ഞന്‍ ടി എം കൃഷ്ണ.  തനിക്ക് വേണ്ടി  വാദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇടമാണിത്. കേരളം മാജിക്കൽ പ്ലേസ് ആണ്. കലാരംഗത്ത് ധാരാളം സംഭാവനകൾ ഇവിടെയുള്ളവർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.  കേരള സര്‍വ്വകലാശാലയില്‍ കച്ചേരി അവതരിപ്പിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്‍റെ ഭീഷണി മൂലം സംഗീത വേദി നിഷേധിക്കപ്പെട്ടതിന് ശേഷം കേരളത്തിൽ എത്തിയതായിരുന്നു ടി എം കൃഷ്ണ.  പ്രളയദുരിതാശ്വാസനിധി ശേഖരിക്കുന്നതിനായാണ് കൃഷ്ണയുടെ തിരുവനന്തപുരത്തെ സംഗീത പരിപാടി.

ഈ രാജ്യത്തിന്റെ ഏറ്റവും സേക്രട്ട് ബുക്കായ കോൺസ്റ്റിറ്റ്യൂഷൻ സംരക്ഷിക്കാൻ കേരളത്തിലുള്ളവർ പ്രതിജ്ഞാ ബദ്ധരാണ്. ആരാധനാ സ്വാതന്ത്ര്യം ആരാധകരെ ബാധിക്കുന്നതാണ്. ആരാധനാ സ്വാതന്ത്ര്യം വിശ്വാസികളുടെ ലിംഗം തിരിച്ചാവരുതെന്നും  ടി എം കൃഷ്ണ ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി.

നേരത്തെ, സംഘപരിവാർ നിലപാടുകളെ വിമർശിച്ചതിന് ഡൽഹിയിൽ എയർപോർട്ട് അതോറിറ്റി കൃഷ്ണയുടെ സംഗീത പരിപാടി മാറ്റിവച്ചത്  വിവാദമായിരുന്നു. ഇതിന് പിറകെ ആംആദ്മി പാർട്ടി ഇടപെട്ട് അദ്ദേഹത്തിന് വേദിയൊരുക്കിയിരുന്നു. പിറകെയാണ് കൃഷ്ണ കേരളത്തില്‍ പാടുന്നത്.

തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ടി എം കൃഷ്ണയുടെ സംഗീത പരിപാടി മാറ്റി വെച്ച സംഭവം വിവാദമാകുന്നു

“വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ടിഎം കൃഷ്ണയുടെ സഹിഷ്ണുതയുടെ സംഗീതം”/ വീഡിയോ

 

This post was last modified on December 15, 2018 8:03 pm