X

വിദേശ സംഭാവന ചട്ടം: ലോയേഴ്‌സ് കളക്ടീവിനും മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവറിനുമെതിരെ സിബിഐ കേസ്‌

വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആനന്ദ് ഗ്രോവറിന് മേല്‍ ചുമത്തിയിട്ടുണ്ട്.

വിദേശ സംഭാവന നിയന്ത്രണ ചട്ടം (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ട്) ലംഘിച്ചുവെന്ന് ആരോപിച്ച് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയമസഹായ സംഘടന ലോയേഴ്‌സ് കളക്ടീവ് ഡയറക്ടര്‍മാരിലൊരാളായ മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവറിനെതിരെ ക്രിമിനല്‍ കേസ്. സിബിഐയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ദമ്പതികളായ ആനന്ദ് ഗ്രോവറും ഇന്ദിര ജയ് സിംഗും ചേര്‍ന്ന് സ്ഥാപിച്ച എന്‍ജിഒയാണ് ലോയേഴ്‌സ് കളക്ടീവ്. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആനന്ദ് ഗ്രോവറിന് മേല്‍ ചുമത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

This post was last modified on June 18, 2019 5:26 pm