X

സൈന്യത്തെ പിന്തുണക്കുന്നു എന്നതിന്റെ അര്‍ത്ഥം ആണവയുദ്ധത്തെ പിന്തുണക്കുന്നു എന്നല്ല: സെലീന ജയ്റ്റ്‌ലി

ഇന്ത്യ ലോകത്ത് സമാധാനത്തിന്റെ അംബാസഡറാണ്. നമ്മുടെ സൈന്യം പ്രവര്‍ത്തിക്കുന്നതും ഇതിനായി തന്നെ - സെലീന ജയ്റ്റ്‌ലി പറഞ്ഞു.

സൈന്യത്തെ പിന്തുണക്കുന്നു എന്നതിന്റെ അര്‍ത്ഥം ആണവയുദ്ധത്തെ പിന്തുണക്കുന്നു എന്നതല്ല എന്ന് നടി സെലീന ജയ്റ്റ്‌ലി. സൈന്യത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള നടി പ്രിയങ്ക ചോപ്രയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുനെന്നും സെലീന ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ഞങ്ങള്‍ ജയ് ഹിന്ദ് പറയുന്നത് നിര്‍ത്തണമെന്നും തലമുറകളായി സൈന്യം നല്‍കിപ്പോരുന്ന സംഭാവനകള്‍ വിസ്മരിക്കണമെന്നുമാണോ പറയുന്നത് – ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സെലീന ജയ്റ്റ്‌ലി പറഞ്ഞു.

നമ്മള്‍ ഒന്നാമതായി ഇന്ത്യക്കാരാണ്. പ്രിയങ്കയുടെ മാതാപിതാക്കള്‍ സൈന്യത്തില്‍ ഡോക്ടര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ കുടുംബത്തിലെ നാല് തലമുറകള്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു. നമ്മള്‍ സൈന്യത്തിന്റെ പിന്നില്‍ അഭിമാനത്തോടെ അണിനിരക്കുന്ന പൗരന്മാരാണ്. ഇതിനര്‍ത്ഥം ആണവയുദ്ധത്തെ നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നല്ല. ഇന്ത്യ ലോകത്ത് സമാധാനത്തിന്റെ അംബാസഡറാണ്. നമ്മുടെ സൈന്യം പ്രവര്‍ത്തിക്കുന്നതും ഇതിനായി തന്നെ. സ്ഥിരമായി സമാധാനമുണ്ടാവുക സാധ്യമല്ലെന്നും ഭീകരതയെ അടിച്ചമര്‍ത്തേണ്ടതാണ് എന്നും സെലീന ജയ്റ്റ്‌ലി പറഞ്ഞു.

This post was last modified on August 26, 2019 4:41 pm