ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തിന് പിന്നാലെ രാഷ്ട്രീയ തർക്കം. വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരെന്ന വാദമാണ് കോൺഗ്രസ്- ബി.ജെ.പി വാക് പോരിലേക്ക് എത്തിയത്. ചന്ദ്രയാന്‍ വിക്ഷേപണത്തിലെ വിജയം ആഘോഷിക്കുമ്പോള്‍ നെഹ്‌റുവിനെ ഓര്‍ക്കാന്‍ പറ്റിയ സമയമെന്ന് ബിജെപിയെ ഓർമ്മിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്.
ഐഎസ്ആര്‍ഒയുടെ മുന്‍രൂപമായ ഐഎന്‍സിഒഎസ്പിഎആര്‍ സ്ഥാപിച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനും കോണ്‍ഗ്രസ് നന്ദി അറിയിച്ചു കൊണ്ടായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്. 1962 ൽ ഐഎന്‍സിഒഎസ്പിഎആര്‍ വഴി ബഹിരാകാശ ഗവേഷണത്തിന് തുടക്കം കുറിച്ച ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘവീക്ഷണത്തെ ഓർമിക്കാൻ ഇത് നല്ല സമയമാണ്. 2008 ൽ ചന്ദ്രയാൻ 2 പദ്ധതിക്ക് അനുമതി നൽകിയത് ഡോ. മൻമോഹൻ സിങാണെന്നും കോൺഗ്രസ് ഓർമ്മിപ്പിക്കുന്നു. നെഹ്രു അന്നത്തെ ശാസ്ത്രജ്ഞന്‍മാർക്കൊപ്പം നിൽക്കന്ന ചിത്രം ഉൾപ്പെടെ പങ്കുവച്ചായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.
എന്നാൽ, ഐ.എസ്.ആർ.ഒയെ പുതിയ തലത്തിലേക്കുയർത്തിയ നരേന്ദ്ര മോദിക്ക് നന്ദി അർപ്പിച്ചുകൊണ്ടായിരുന്നു ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ രംഗപ്രവേശം. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയും കൊഴുത്തു.
എന്നാൽ ചന്ദ്രയാന്‍-2ന്റെ പിന്നിൽ പ്രവർത്തിച്ചത് ശാസ്ത്രജ്ഞമാരാണെന്നും അവർക്ക് അഭിമാനിക്കാൻ ഏറെയുണ്ടെന്നും ട്വിറ്റർ ചർച്ചകൾ അവകാശപ്പെട്ടു. അതേസമയം ഇന്ത്യക്ക് അഭിമാന നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചത്. പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിക്കാനും രാഷ്ട്രപതി വ്യക്തമാക്കി.
പുതിയ യൂണിവേഴ്സിറ്റി കോളേജ് ഉണ്ടാകുന്നതില്‍ കെ എസ് യുവിനും എസ്എഫ്‌ഐയ്ക്കും സന്തോഷിക്കാം: കെ എസ് യുവിന്റെ ഒടുവിലത്തെ ചെയര്‍മാന് പറയാനുള്ളത്
Leave a Comment