X

ചെറുതോണി ഡാം 12 മണിക്ക് തുറക്കും; പെരിയാറിന്റെ കരകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍

പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതോടെ ഇന്നുച്ചക്ക് 12 മണിക്ക് ചെറുതോണി ഡാം ന്റെ 1 ഷട്ടര്‍ 4 മണിക്കൂര്‍ നേരത്തേക്ക് തുറക്കുമെന്ന് ഇടുക്കി ജില്ലാകളക്ടര്‍  അറിയിച്ചു. ഇതിന്റെ ഭാഗമായി ചെറുതോണി ഡാമി ന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ വ്യക്തമാക്കി. ഇന്ന് നടക്കാനിരിക്കുന്നത് ഒരു ട്രയല്‍ റണ്‍ ആണ് യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.

This post was last modified on August 9, 2018 11:42 am

Related Post
Leave a Comment