X

‘ഓപ്പറേഷന്‍ പി ഹണ്ട്’: കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ തേടി പോലീസ്; 12 പേർ പിടിയിൽ

ഇന്‍റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇത്തരം സംഘങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി കേരളപോലീസ് രംഗത്തെത്തിയത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി കേരള പോലീസ്. ഇത്തരം സംഭവങ്ങൾക്കെതിരെ പോലീസിന്റെ സൈബർ ഡോം ആരംഭിച്ച ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്‍റെ ഭാഗമായി നഗ്നചിത്രങ്ങൾ തുടർച്ചയായി നവ മാധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്യുന്ന 12 പേർ ഇന്ന് പിടിയിലായി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്‍നചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്‍റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇത്തരം സംഘങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി കേരളപോലീസ് രംഗത്തെത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്തിലാണ് പരിശോധന. ഇന്‍റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ റെയ്‍ഡിൽ 16 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പ്രചാരണം നടത്തുന്ന 84 വ്യക്തികളെക്കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു ഇതിന് പിറകെയാണ് നടപടി. ഇവരുടെ വീടുകളിലും ഓഫീസിലും ഉൾപ്പെടെ നടത്തിയ പരിശോധയിൽ ഫോൺ, ലാപ് ടോപ്പിൽ എന്നിവയിൽ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‍നദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.

വാട്സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളിലൂടെയും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിതമാധ്യമങ്ങളിൽ പേജുകൾ‌ ഉണ്ടാക്കിയുമാണ് പ്രതികൾ കുട്ടികൾക്കെതിരായ അതിക്രമം നടത്തുന്നത്. ഇത്തനം പേജുകൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിന് പുറമെ കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന സൈബർ ഡോം പരിശോധന തുടരുകയാണ്.

 

 

This post was last modified on April 1, 2019 12:40 pm

Related Post
Leave a Comment