വേളാങ്കണ്ണി തീർഥാടകരുടെ പദയാത്രക്കുനേരെ ഉണ്ടായ ആക്രമണത്തിൽ ആറ് ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ. തിരുപ്പട്ടൂരിന് സമീപത്ത് വച്ച് ആരോഗ്യമാത പ്രതിമയും വഹിച്ചുള്ളപദയാത്രക്ക് നേരെ നടന്ന ആക്രമണത്തിലാണ് നടപടി. നത്തറാംപള്ളി പാച്ചൂർ ടോൾഗേറ്റിന് സമീപം വച്ച് ഹിന്ദുമുന്നണി പ്രവർത്തകർ പദയാത്ര തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
സംഭവത്തിൽ ഹിന്ദുമുന്നണി പ്രവര്‍ത്തകരായ ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് അറസ്റ്റ് ചെയ്തു. ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ് പ്രതികൾ .ഇവരെ തിങ്കളാഴ്ച വൈകീട്ട് ആമ്പൂർ മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുു.
ആരോഗ്യ മേരിയുടെ പ്രതിമയുമായി ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി പദയാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു തീർത്ഥാടക സംഘത്തെ അക്രമികൾ തടഞ്ഞത്. മതപരിവർത്തനം നടത്താൻ എത്തിയ സംഘമാണെന്നും ആരോപിച്ചായിരുന്നു കൈയേറ്റം. പ്രതിമയിൽ ചെരുപ്പ് മാലയണിയിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.
Also Read- കാശ്മീര്‍ പ്രശ്നവുമായി ഇന്ത്യക്കെതിരെ പാകിസ്താന് അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക്
This post was last modified on August 21, 2019 6:30 am