ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ ക്രിസ്ത്യന്‍ വംശജര്‍ പങ്കാളികളായിരുന്നില്ലെന്ന വിവാദ പ്രസ്താവനയുമായി ബി ജെപി എംപി. ക്രിസ്ത്യാനികള്‍ വിദേശികളാണ്, ഈ വിഭാഗക്കാര്‍ ഇന്ത്യയില്‍ നടന്ന സ്വാതന്ത സമരത്തിന്റെ ഭാഗമായിരുന്നില്ലെന്നുമാണ് നോര്‍ത്ത് മുംബൈ എംപിയായ ഗോപാല്‍ ഷെട്ടിയുടെ വിവാദ പരാമര്‍ശം. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങളുമായിരുന്നു സമരത്തിലെ മുന്‍ നിര പോരാളികളെന്നും എംപി പറയുന്നു. ഷിയാ ഖബറസ്ഥാന്‍ കമ്മിറ്റി ഞായറാഴ്ച മുംബെയില്‍ സംഘടിപ്പിച്ച ഈഡ്- ഈ- മിലാദ് ചടങ്ങില്‍ സംസാരിക്കുകയായികുന്നു അദ്ദേഹം.
ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരാണ്, അവര്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തില്ല, ഹിന്ദുക്കളോ മുസ്ലീങ്ങളോ തനിച്ചായിരുന്നില്ല, ഒരുമിച്ചായിരുന്നു സ്വാതന്ത്രത്തിനായി പോരാടിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പ്രസ്താവനയെ പിന്നീട് ന്യായീകരിക്കാനും അദ്ദേഹം തയ്യാറായി. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Leave a Comment