X

‘കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണം’; പള്ളിത്തർക്കത്തിൽ ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

കണ്ടനാട് പള്ളിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

പള്ളി തർക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എറണാകുളം കണ്ടനാട് പള്ളി തര്‍ക്കകേസിലെ സുപ്രിം കോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാന്‍ എന്തധികാരമെന്നായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം. ഇതിന് പിന്നാലെ കണ്ടനാട് പള്ളിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ചുള്ള ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.

സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവിറക്കിയ ജഡ്ജിക്ക് ജുഡിഷ്യൽ അച്ചടക്കം എന്നുള്ള സംഭവം അറിയില്ലേ എന്നും ചോദിക്കുന്നു.
കോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാന്‍ ഹൈകോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്ന് ചോദിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമര്‍ശിച്ചു. സുപ്രിം കോടതി വിധി കേരളത്തില്‍ നിരന്തരം ലംഘിക്കപ്പെടുന്നു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

Also Read- ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറെസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

This post was last modified on September 6, 2019 12:09 pm