X

സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുന്നു, വ്യക്തികളുടെ മാനസികാവസ്ഥ പോലീസിൽ പ്രകടിപ്പിക്കരുത്: മുഖ്യമന്ത്രി

മല്‍സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി രൂപീകരിച്ച കോസ്റ്റൽ പോലീസ് കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പോലീസിന് കൂടുതൽ മാനുഷിക മുഖം നൽകാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മതിയായ ഫലം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് വസ്തുത. എന്നാല്‍ ഇതിന് വിപരീതമായ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി. മല്‍സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി രൂപീകരിച്ച കോസ്റ്റൽ പോലീസ് കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡിൽ പങ്കെടുത്ത് തൃശ്ശൂരിൽ‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യക്തിളുടെ മാനസികാവസ്ഥ ജോലിയിൽ പ്രകടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി തെറ്റ് ചെയ്യുന്നവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും വ്യക്തമാക്കുന്നു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങൾ പല മേഖലയിലും സംഭിച്ചു. അത് വേദനിപ്പിക്കുന്നതാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ പോലീസ് സേനയിൽ ഒരു കാരണവശാലും സംഭവിക്കരുതെന്നും അദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടു. നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്ന സംഭവത്തിൽ സര്‍ക്കാറിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തീരദേശ സംരക്ഷണത്തിന് പോലീസിനെ സഹായിക്കുന്നതിനായി 117 പേരാണ് ഇന്ന് സേനയുടെ ഭാഗമാവുന്നത്. നാലുമാസത്തെ പരിശീലനത്തിന് ശേഷമാണ് നടപടി. സംസ്ഥാനത്തെ തീര ദേശ പ്രദേശങ്ങളിൽ നിന്നും ലഭിച്ച പതിനായിരത്തോളം അപേക്ഷയിൽ നിന്നാണ് 5 സ്ത്രീകൾ ഉള്‍പ്പെടുന്ന 117 അംഗ കേഡറ്റ് സംഘത്തെ തിരഞ്ഞെടുത്തത്. ഓഖി ദുരന്തം, പ്രളയം എന്നീ സമയങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ ഉള്‍പ്പെട്ടവരാണ് സംഘത്തിലുള്ളത്. കടലിനുള്ളിൽ ഉൾപ്പെടെ രക്ഷാ പ്രവർത്തനത്തിന് ഉൾപ്പെടെ പ്രത്യേക പരിശീലനം നൽകിയാണ് ഇവരെ സേനുയുടെ ഭാഗമാക്കുന്നത്. ഒരു വർഷത്തേക്കാണ് നിയമനം.

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹത്തിൽ ഒരു പല്ല് ഇല്ലായിരുന്നെന്ന് അമ്മയുടെ വെളിപ്പെടുത്തൽ

 

This post was last modified on June 30, 2019 9:34 am