X

ഗ്ലോബല്‍ സാലറി ചലഞ്ച്; നവ കേരളത്തിനായി അമേരിക്കന്‍ മലയാളികള്‍ക്ക് 150 കോടി സമാഹരിക്കാനാവും മുഖ്യമന്ത്രി

ചികില്‍സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടി കൂടിയായിരുന്നു റോക്ക് ലാന്റ് കൗണ്ടിയിലേത്.

പ്രളയക്കെടുതി നേരിട്ടുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് 150 കോടിയോളം സമാഹരിക്കാനാവുമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. അമേരിക്കയിലെ റോക്ക് ലാന്റ് കൗണ്ടിയില്‍ നടന്ന പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ നിധിയിലേക്ക് യുഎസിലെ മലയാളികള്‍ വലിയ തോതില്‍ സഹായിക്കാനാവും. വിവിധ സ്റ്റേറ്റുകളില്‍ നിന്നായി ക്രൗഡ് ഫണ്ടിങ്ങ് ഉള്‍പ്പെടെ ഇതിനായി ഉപയോഗപ്പെടുത്തണം. അമേരിക്കയില്‍ ഫണ്ട് ശേഖരണം ഏകോപിപ്പിക്കാന്‍ ധനമന്ത്രിയെ തന്നെ യുഎസിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചികില്‍സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടി കൂടിയായിരുന്നു റോക്ക് ലാന്റ് കൗണ്ടിയിലേത്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കിട്ടാനിടയുള്ള പണം പുനരുദ്ധാരണത്തിന് മതിയാകില്ല. അതിനാല്‍ ആഗോള മലയാളികള്‍ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കാളികളാവണം. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ അഞ്ച് മണിക്കാണ് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്തത് സംസാരിച്ചത്. കേരളത്തിന്റെ അതിജീവന പദ്ധതിയായ നവ കേരള നിര്‍മാണത്തില്‍ ഏവരും സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

This post was last modified on September 21, 2018 8:30 am