X

കണ്ണുരിൽ‌ കെ സുധാകരന്റെ വിശ്വസ്തൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു

സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെ കണ്ണൂരിൽ കോൺഗ്രസിന് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്. കണ്ണൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി വർക്കിങ്ങ് കമ്മിറ്റി പ്രസിഡന്റുമായ കെ സുധാകരന്റെ വിശ്വസ്ഥനായ വട്ടിപ്രമാണ് ഇന്ന് പാർട്ടി വിട്ടത്. ഇയാൾ സിപിഎമ്മിൽ ചേർന്നു.

വ്യാഴാഴ്ച ഉച്ചക്ക് 1.30 ന് സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കണ്ണൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറി, യൂത്ത് കോൺ‌ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തികൂടിയാണ് പ്രദീപ് വട്ടിപ്രം.

അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനും സിറ്റിങ്ങ് എംപി ശ്രീമതി ടീച്ചറും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ വിശ്വസ്ഥൻ തന്നെ നിർണായക ഘട്ടത്തിൽ പാർട്ടി വിട്ടത് കോൺഗ്രസ് ക്യാംപിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

 

This post was last modified on April 18, 2019 3:31 pm

Related Post
Leave a Comment