കോഴിക്കോട്ട് ജില്ലയിലെ കുന്നമംഗലം ഫറോഖ് മേഖലകളിൽ മേഖലകളിൽ വൻ കള്ളനോട്ട് വേട്ട. പരിശോധനയിൽ 20 ലക്ഷത്തിലധികം രൂപയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേർ കസ്റ്റഡിയിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് അറസ്റ്റിലായത്. കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. ഫറോക്കിൽ നിന്ന് മാത്രം 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ബാക്കി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നേയുള്ളൂ. കോടമ്പുഴയില്‍ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്.
അതേസമയം, കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ്. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയത് . നോട്ടടിക്കുന്ന യന്ത്രവും 20 ലക്ഷം രൂപ പിടിച്ചെടുത്തെന്നെന്നാണ് വിവരം. ഇന്നലെയും ജില്ലയിൽ പരിശോധനനടത്തിയിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമായിരുന്നു ഇന്നത്തെ റെയ്ഡ്.
അതിനിടെ, ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുമായി 4 പേർ പിടിയിലായി. ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് ഇത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്നാണ് കോഴിക്കോട്ടെ സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്.
This post was last modified on July 25, 2019 3:47 pm
Leave a Comment