X

പിണറായി വിജയന്റെ പ്രകടനം വാഴ്ത്തി സിപിഎം സംസ്ഥാന കമ്മിറ്റി, പാര്‍ട്ടിയുടെ പിരിവ് അതിരുകടക്കുന്നുവെന്നും വിമര്‍ശനം

പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ലെന്നും വിമർശനം

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്‍റെ പ്രകടനത്തെ പുകഴ്ത്തി സിപിഎം സംസ്ഥാന സമിതിയോഗം. മുഖ്യമന്ത്രിയിൽ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തി യോഗം മാധ്യമങ്ങൾ ഈ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മുഖ്യമന്ത്രിയെ പ്രശംസകൊണ്ട് മൂടിയപ്പോൾ മന്ത്രി സഭയിലെ മറ്റ് മന്ത്രിമാര്‍ക്ക് എതിരെ യോഗത്തിൽ  വിമർശനം ഉയർന്നതായാണ് വിവരം.

സിപിഎം മന്ത്രിമാരില്‍ ചിലര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണ്, പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ലെന്നുമായിരുന്നു വിമർശനം. നേതാക്കളും അവരുടെ പശ്ചാത്തലവും സംശയത്തിന് അതീതമാകണമെന്നും ജനങ്ങളോട് സൗമ്യമായി പെരുമാറണമെന്നതും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളും പാര്‍ട്ടി രേഖയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം.

അതേസമയം, പാർട്ടി നടത്തുന്ന പിരിവുകളെ കുറിച്ച് സ്വയം വിമര്‍ശനവും യോഗത്തിൽ ഉയർന്നു. പിരിവുകൾ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് സംസ്ഥാന സമിതിയിൽ ഉയര്‍ന്ന വിമര്‍ശനം. പാർട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിവെടുക്കുന്നത് ഒഴിവാക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Also read- 70 വര്‍ഷത്തിനിടെ രാജ്യം അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയാണിപ്പോള്‍ – നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പറയുന്നു

This post was last modified on August 23, 2019 7:03 am

Related Post
Leave a Comment