X

പന്തളം കൊലപാതകം; റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയത് തല തിരിഞ്ഞ പോലീസുകാരനെന്ന് കോടിയേരി

സംസ്ഥാനമൊട്ടാകെ ആർ എസ് എസ് ആക്രമണം അഴിച്ചുവിടുകയാണ്.

പന്തളത്തെ ശബരിമല കർമസമിതി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ആസുത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. റിപ്പോർട്ട് എഴുതിയത് തല തിരിഞ്ഞ പോലീസുകാരനാണെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ആർഎസ് എസിന്റെ പ്രവർ‌ത്തന രീതി മനസ്സിലാക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറയുന്നു.

പന്തളത്ത് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ച സംഭവം ആസുത്രിതമാണെന്ന പോലീസ് റിപ്പോർട്ടിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. കണ്ണുരിൽ ആർ എസ്എസ് അക്രമങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. സംസ്ഥാനമൊട്ടാകെ ആർ എസ് എസ് ആക്രമണം അഴിച്ചുവിടുകയാണ്.

അക്രമങ്ങൾ തുടരുമ്പോൾ സിപിഎം പ്രവർത്തർ പ്രകോപനങ്ങളിൽ കുടുങ്ങതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതെങ്കിലും പ്രദേശങ്ങളില്‍ തങ്ങളുടെ പ്രവർത്തർ അക്രമത്തിന് മുതിർന്നിട്ടുണ്ടെങ്കിൽ പിന്തിരിയണമെന്നും കോടിയേരി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

This post was last modified on January 5, 2019 1:05 pm

Related Post
Leave a Comment