X

ഡാം തകര്‍ന്നതിനു കാരണം ഞണ്ടുകളെന്ന് മഹാരാഷ്ട്ര ജല മന്ത്രി

ദേശീയ ദുരന്തനിവാരണ സേന ഇതുവരെ 18 മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നത് ഞണ്ടുകള്‍ കാരണമെന്ന് മഹാരാഷ്ട്ര ജലവിഭവ മന്ത്രി തനാജി സാവന്ത്. 18 പേരുടെ മരണത്തിനു കാരണമായ രത്‌നഗിരി ജില്ലയിലെ തിവേര്‍ അണക്കെട്ടിന്റെ തകര്‍ച്ചയ്ക്കു കാരണമായാണ് മന്ത്രി ഞണ്ടുകളെ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ ഡാമിന് ചോര്‍ച്ചയുണ്ടായിരുന്നില്ല. ഡാമിനു ചുറ്റും ധാരാളം ഞണ്ടുകള്‍ തടിച്ചുകൂടിയതിനാലാണ് ഇപ്പോള്‍ ചോര്‍ച്ചയുണ്ടായിരിക്കുന്നത്. സംഭവം ഗ്രാമീണര്‍ ഞങ്ങളെ അറിയിച്ചിരുന്നു. സംഭവം നിര്‍ഭാഗ്യകരമാണ്‘. മന്ത്രി മാധ്യപ്രവര്‍ത്തരോട് പറഞ്ഞു.

ഡാമിന്റെ നിര്‍മാണം ദുര്‍ബലമാണോയെന്ന് ചോദിച്ചപ്പോള്‍ പ്രദേശത്തെ കര്‍ഷകരില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും ദുര്‍ബലമായ നിര്‍മാണ ജോലികള്‍ അറിഞ്ഞതായി മന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി മരണത്തില്‍ ദുഃഖമറിയിക്കുകയും സെക്രട്ടറി റാങ്ക് ഉദ്യോഗസ്ഥന്റെ കീഴില്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു.

ദേശീയ ദുരന്തനിവാരണ സേന ഇതുവരെ 18 മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുള്ളത്. അണക്കെട്ടിനടുത്തുള്ള പന്ത്രണ്ട് വീടുകള്‍ ഒഴുകിപ്പോയി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.

Read More :സിറിയയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ ജിബ്രാൾട്ടറിൽ തടഞ്ഞു; യുകെ-ഇറാന്‍ ബന്ധം വഷളാകുന്നു

This post was last modified on July 5, 2019 3:08 pm