X

കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇനി സര്‍ക്കാര്‍ ഓഫീസുകളിലും

ഫെഡറല്‍ ബാങ്കും, ട്രഷറി വകുപ്പും തമ്മില്‍ അന്തിമ കരാറിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുന്നതിന് അനുമതിയായി. ഫെഡറല്‍ ബാങ്കാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ പോസ് യന്ത്രങ്ങള്‍ വെക്കുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നത്. സൗജന്യമായാണ് ഫെഡറല്‍ ബാങ്ക് ഈ സൗകര്യമൊരുക്കുന്നത്.

ഫെഡറല്‍ ബാങ്കും, ട്രഷറി വകുപ്പും തമ്മില്‍ അന്തിമ കരാറിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇ- ട്രഷറിയുമായി ഫെഡറല്‍ ബാങ്കിന്റെ ഇ- പോസ് യന്ത്രങ്ങളെ ബന്ധിപ്പിക്കും. ഈ സേവനം എല്ലാ വകുപ്പുകള്‍ക്കും പ്രയോജനപ്പെടുത്താമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ഫെഡറല്‍ ബാങ്കിന്റെ മാതൃകയില്‍ മറ്റ് ബാങ്കുകള്‍ സമീപിച്ചാല്‍ സര്‍ക്കാറിന്റെ അനുമതിയോടെ അവയേയും ഉള്‍പ്പെടുത്താന്‍ ട്രഷറി ഡയറക്ടര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Read More : എല്‍ദോയെ പൊലീസ് മര്‍ദ്ദിച്ചതില്‍ സിപിഐ മന്ത്രിമാരുടെ പ്രതിഷേധം, ഭരണകക്ഷി എംഎല്‍എ സമരം ചെയ്താല്‍ ഇങ്ങനെയുണ്ടാകുമെന്ന് എകെ ബാലന്‍