X

‘ശൂ.. ശൂ.. എം എന്‍ വിജയനല്ല, ഐ എം വിജയനാണ്’; വീണ്ടും നാക്ക് പിഴച്ച് ഇപി ജയരാജന്‍ / വീഡിയോ

എം എൻ വിജയന് ഒപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കോവൂർ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു ഇ പി ജയരാജൻ സഭയിൽ പറഞ്ഞത്.

ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ കേരളതാരമാക്കിയ കായിക മന്ത്രി മന്തി ഇപി ജയരാജന് വീണ്ടും നാക്കുപ്പിഴ. നേരത്തെ സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയരാജന് അമളി പിണഞ്ഞതെങ്കിൽ ഇത്തവണ നിയമ സഭയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നാക്കുപിഴ. ഫുട്ബോൾ താരം ഐ.എം വിജയൻ എന്നതിന് പകരം എം എൻ വിജയൻ എന്ന പരാമർശമാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

‘എം എൻ വിജയന് ഒപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കോവൂർ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു’ ഇ പി ജയരാജൻ സഭയിൽ പറഞ്ഞത്. ഇതിനിടെ സമീപത്തുള്ളവർ ഐ എം വിജയനെന്ന് മന്ത്രിയെ തിരുത്തുന്നതും കേൾക്കാം. തുടർന്ന് ചെറിയ തിരുത്തല്‍ വരുത്തിയ ഇപി പക്ഷെ ഇനീഷ്യല്‍ ഉപയോഗിക്കാതെ വിജയൻ എന്നുമാത്രമാണ് ഉപയോഗിച്ചത്.

യൂത്ത് കോൺഗ്രസ് നേതാവ് പി കെ ഫിറോസിന്റെ അബദ്ധ പരാമർശങ്ങൾ സോഷ്യല്‍ മീഡിയകളിൽ ട്യോളുകള്‍ ഏറ്റുവാങ്ങി മുന്നേറുന്നതിനിടെയാണ് ജയരാജന്റെ നാക്കുപിഴ. പട്ടാമ്പിയിലെ പ്രസംഗത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിൽവെച്ചാണെന്ന് പറഞ്ഞിരുന്നു. ശ്രീപെരുമ്പത്തൂർ എന്നതിന് പകരമാണ് കോയമ്പത്തൂർ എന്ന് പി.കെ ഫിറോസ് പറഞ്ഞത്. നാക്കു പിഴകൊണ്ട് തിരുവഞ്ചുർ രാധാകൃഷ്ണൻ ട്രോളർമാർക്ക് പ്രിയങ്കരനായപ്പോൾ എൽഡിഎഫിൽ ഇ പി ജയരാജൻ ഈ കുറവ് നികത്തുമെന്നാണ് സോഷ്യൽ മീഡിയയുടെ നിലപാട്.

This post was last modified on December 13, 2018 1:26 pm