X

സിനിമ തീയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; എടപ്പാളിലെ തീയറ്റര്‍ ഉടമ അറസ്റ്റില്‍

പീഡന സംഭവം പോലിസില്‍ അറിയിക്കാന്‍ വൈകിയതിനാണ് ഗോവിന്ദാ തിയ്യറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്.

എടപ്പാള്‍ ഗോവിന്ദ തിയ്യറ്റില്‍ 10 വയസുകാരിയെ 60 കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ തീയറ്റര്‍ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പോലിസില്‍ അറിയിക്കാന്‍ വൈകി എന്ന് ആരോപിച്ചാണ് ഗോവിന്ദ തീയറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ അല്‍പ്പസമയത്തിനകം മഞ്ചേരിയിലെ പോക്‌സോ കോടതിയില്‍ ഹാജരാക്കും. വിവരം അറിഞ്ഞും പോലിസില്‍ നിന്നും മറച്ചുവച്ചെന്ന് കാട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കെതിരേയും നടപടിക്ക് സാധ്യയുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മാസമാണ് എടപ്പാളിലെ തിയ്യറ്റില്‍ വച്ച് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെന്ന 60 കാരന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത്. സിനിമ പ്രദര്‍ശിപ്പിച്ച രണ്ടരമണിക്കുറോളം ഇയാള്‍ പീഡനം തുടരുകയായിരുന്നു. കുട്ടിയുടെ അമ്മയോടൊപ്പമാണ് ഇവര്‍ തീയറ്ററിലെത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട തിയ്യറ്റര്‍ ഉടമ ഇവ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കുകയുമായിരുന്നു. സംഭവം വാര്‍ത്തയായതിന് ശേഷമാണ് പോലിസ് നടപടി സ്വീകരിക്കുന്നത്.

This post was last modified on June 4, 2018 2:58 pm