X

കോടഞ്ചേരിയിലെ മരണം വിഷമദ്യം മുലമെന്ന് സ്ഥിരീകരണമില്ല: പോലീസ് അന്വേഷണം ആരംഭിച്ചു

പരിശോധനയിൽ മദ്യം കണ്ടെത്താനായില്ല.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ 60 കാരന്‍ മരിച്ച സംഭവം വിഷമദ്യം മൂലമാണെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് പോലീസ്. മരിച്ച കൊളമ്പൻ ചികിൽസയില്‍ കഴിയുന്ന നാരായണൻ, ഗോപാലൻ എന്നിവരുടെ കോളനിയിൽ സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ നിന്നും മദ്യം കണ്ടെത്താനായില്ല. ഇതോടെ മരണകാരണം മദ്യം കഴിച്ചതാണെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് താമരശേരി ഡി വൈ എസ് പി അബ്ദുൾ ഖാദർ പറയുന്ന. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോടഞ്ചേരി നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ ആണ് ഇന്നലെ കൂഴഞ്ഞ് വീണ് മരിച്ചത്. കൊളമ്പനൊപ്പമുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാരായണനും, ഗോപാലനും, കൊളമ്പനും ഒരുമിച്ചാണ് മദ്യപിച്ചതെന്നാണ് വിവരം. എസ്റ്റേറ്റിലിരുന്ന് മദ്യപിച്ച ശേഷം മൂന്ന് വഴിക്ക് പിരിഞ്ഞ ഇവർ പലയിടത്തായി കുഴഞ്ഞ് വീണ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാൽ ഇത് പൊലീസോ എക്സൈസോ സ്ഥിരീകരിച്ചിട്ടില്ല. ഇവർ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ലാത്തതാണ് ഇതിന് കാരണം.

എന്നാൽ ലക്ഷണങ്ങൾ പ്രകാരം സംഭവം വിഷമദ്യ ദുരന്തമല്ല എന്നാണ് എക്സൈസ് ജോയിന്‍റ് കമ്മീഷണർ വി ജെ മാത്യുവിന്റെ പ്രതികരണം. വിഷമദ്യമാണെങ്കിൽ രക്തം ഛർദ്ദിക്കുകയില്ലെന്നും കാഴ്ച മങ്ങി കുഴഞ്ഞ് വീഴുകയാണ് ചെയ്യുക എന്നും അദ്ദേഹം പ്രതികരിച്ചു.

കാശ്മീര്‍ പാകിസ്താന് കൊടുത്ത് ഹൈദരാബാദ് സ്വന്തമാക്കാമെന്ന് പറഞ്ഞത് പട്ടേല്‍, നിര്‍ദേശം തള്ളിയത് നെഹ്‌റു; ചരിത്രം പോലും പ്രതിരോധിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് മേല്‍ അവസാന ആണിയുമടിച്ച്‌ അമിത് ഷാ

 

 

This post was last modified on June 29, 2019 10:17 am