X

വൈദികന്റെ ദൂരൂഹ മരണം; ബന്ധുക്കള്‍ പഞ്ചാബ് പോലീസില്‍ പരാതി നല്‍കി, മൃതശരീരത്തില്‍ പരിക്കുകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ദില്ലിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹം കൊച്ചിയില്‍ എത്തിക്കുന്നത്.

ജലന്ധറില്‍ മരിച്ച വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ദരൂഹത ആരോപിച്ച് ബന്ധുക്കള്‍ പഞ്ചാബ് പൊലീസില്‍ പരാതി നല്‍കി. മരണത്തില്‍ അസ്വാഭാവികതയുണ്ട്, വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. അതിനിടെ ഫാദര്‍ കുര്യാക്കോസന്റെ മൃതശരീരത്തില്‍ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകള്‍ ഇല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോക്ടര്‍മാര്‍ പ്രതികരിച്ചു. പ്രാഥമിക പരിശോധനയിലെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയുടെ ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ദില്ലിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹം കൊച്ചിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് സ്വദേശമായ ചേര്‍ത്തലയിലേക്ക് കൊണ്ടു പോകും. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. കഴിഞ്ഞ 22ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു ഫാദര്‍ കുര്യാക്കോസ്. ബിഷപ്പിനെതിരെ അന്വഷണസംഘത്തിന് മൊഴി നല്‍കാനും അദ്ദേഹം തയ്യാറായിരുന്നു. കേസില്‍ ബിഷപ്പിന്റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീട്ടിന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.

‘അവരെന്നേ കാട്ടുതറ അച്ചന്റെ ജീവിതം തല്ലിത്തകര്‍ത്തിരുന്നു’

മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നത് ഇങ്ങനെയാണോ? കുര്യാക്കോസ് കാട്ടൂത്തറയുടെ പോസ്റ്റുമോര്‍ട്ടം മാറ്റിവച്ചു

This post was last modified on October 24, 2018 9:37 am